Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ഇന്ത്യൻ സിം കാർഡുകൾ പാകിസ്ഥാനിലേക്ക് കടത്തി; ഐഎസ്ഐ ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസ്, ദമ്പതികൾ പിടിയിൽ

by Brave India Desk
Aug 28, 2026, 12:59 pm IST
in News, India
Share on Facebook
Tweet
WhatsApp
Telegram

MAINപാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുമായി (ISI) ബന്ധപ്പെട്ട് പ്രവർത്തിച്ച ചാരശൃംഖലയെ തകർത്ത് ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെൽ. രണ്ട് വർഷത്തോളമായി പാകിസ്ഥാൻ ഇന്റലിജൻസ് ഏജന്റുമാർക്കായി പ്രവർത്തിച്ചിരുന്ന സൗത്ത് ഡൽഹി സരായ് കാലേ ഖാൻ സ്വദേശികളായ മുഹമ്മദ് സാഹിദ് (25), ഭാര്യ സമീറ (21) എന്നിവരെയാണ് പോലീസ് പിടികൂടിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോണുകളിൽ നിന്ന് പാകിസ്ഥാൻ ഹാൻഡ്‌ലർമാരുമായി നടത്തിയ സുപ്രധാന ചാറ്റുകളും വിവരങ്ങളും ഫോറൻസിക് പരിശോധനയിലൂടെ പോലീസ് കണ്ടെടുത്തു.

ഇൻസ്റ്റാഗ്രാം വഴിയാണ് ദമ്പതികൾ പാകിസ്ഥാൻ ഏജന്റുമാരുമായി ബന്ധം സ്ഥാപിച്ചത്. സാമ്പത്തിക നേട്ടം വാഗ്ദാനം ചെയ്ത് ഇവരെ ചാരപ്രവർത്തനത്തിലേക്ക് ആകർഷിക്കുകയായിരുന്നു. ഡൽഹിയിൽ നിന്ന് ഇന്ത്യൻ സിം കാർഡുകൾ ശേഖരിച്ച് ദുബായ് വഴി പാകിസ്ഥാനിലേക്ക് എത്തിച്ചു നൽകുകയായിരുന്നു ഇവരുടെ പ്രധാന ചുമതല. എട്ട് ഇന്ത്യൻ സിം കാർഡുകൾ ഇത്തരത്തിൽ എത്തിച്ചുകൊടുത്തതിന് 30,000 രൂപ ഇവർക്ക് പ്രതിഫലമായി ലഭിച്ചിട്ടുണ്ട്. ഈ സിം കാർഡുകൾ ഉപയോഗിച്ച് പാകിസ്ഥാനിലിരുന്ന് വാട്‌സ്ആപ്പ് അക്കൗണ്ടുകൾ തുറക്കുകയും, ഇന്ത്യയിലെ വിവിധ ഗ്രൂപ്പുകളിൽ നുഴഞ്ഞുകയറി സൈനിക-പ്രതിരോധ സംബന്ധമായ അതീവ രഹസ്യ വിവരങ്ങൾ ചോർത്തുകയുമായിരുന്നു ഇവരുടെ രീതി.

Stories you may like

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഇന്ത്യൻ സൈനിക കേന്ദ്രങ്ങളിൽ നിരീക്ഷണം നടത്താൻ ആളുകളെ റിക്രൂട്ട് ചെയ്യാനും കോർട്ട് മാർഷൽ നടപടികൾ നേരിടുന്ന സൈനികരുടെ വിവരങ്ങൾ ശേഖരിക്കാനും ഈ ദമ്പതികൾക്ക് നിർദ്ദേശം ലഭിച്ചിരുന്നതായി സ്പെഷ്യൽ സെൽ ഡിസിപി നർറ ചൈതന്യ വ്യക്തമാക്കി. എൻക്രിപ്റ്റഡ് പ്ലാറ്റ്‌ഫോമുകൾ വഴി പാക് ഏജന്റുമാർ സ്ലീപ്പർ സെല്ലുകളുമായി എങ്ങനെയാണ് ഏകോപനം നടത്തിയിരുന്നതെന്ന നിർണായക വിവരങ്ങൾ പ്രതികളെ ചോദ്യം ചെയ്തതിലൂടെ അന്വേഷണ സംഘത്തിന് ലഭിച്ചു. ബിരുദധാരിയായ സാഹിദ് മുൻപ് അഭിഭാഷകന്റെ കൂടെ ജോലി ചെയ്തിരുന്ന ആളും, സമീറ കോൾ സെന്റർ ജീവനക്കാരിയുമായിരുന്നു. ഇവരുടെ അറസ്റ്റിലൂടെ രാജ്യത്തിനെതിരായ വലിയൊരു ചാരശൃംഖലയെയാണ് സുരക്ഷാസേന തകർത്തത്.

Tags: pakistanindiadelhi couple
Share
Tweet
Send
Share

Latest stories from this section

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

Latest News

മോദിയുടെ നയതന്ത്ര മികവിൽ ഇന്ത്യ ലോകശക്തി; 10% വളർച്ച കൈയെത്തും ദൂരത്തെന്ന് സാമ്പത്തിക വിദഗ്ദ്ധൻ ജിം ഒനീൽ

ലഡാക്കിന് വികസനക്കുതിപ്പേകി കേന്ദ്രസർക്കാർ ; 3,350 കോടി രൂപയുടെ പദ്ധതികൾ നാളെ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ഭക്തിനിർഭരമായ നവരാത്രി ആശംസകൾ: ‘ചോറ്റാനിക്കര അമ്മ’ ഗാനം പങ്കുവെച്ച് പ്രധാനമന്ത്രി

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ആ ഇന്ത്യൻ താരം ഗ്രൗണ്ടിലെത്തിയാൽ പിന്നെ ചെവിക്ക് പണി, സ്വയം കേൾക്കാൻ പോലും കഴിയില്ല: ഹെൻറിച്ച് ക്ലാസ്സെൻ

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ജെ.എൻ.യു ലൈംഗികാതിക്രമ കേസ്: കോൺഗ്രസ് എം.പി ബിമൽ അകോയിജത്തിന് സമൻസ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies