Monday, August 31, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

സ്ത്രീകൾ വീടുകളിൽ കഴിയണം, പൊതുരംഗത്തിറങ്ങരുത്; വിവാദ പരാമർശവുമായി കാന്തപുരം

by Brave India Desk
Aug 31, 2026, 10:20 am IST
in Kerala, News
Share on Facebook
Tweet
WhatsAppTelegram

സ്ത്രീകൾ വീടുകളിൽ തന്നെ ഒതുങ്ങിക്കഴിയണമെന്നും പൊതുരംഗത്തേക്ക് ഇറങ്ങരുതെന്നും വ്യക്തമാക്കിക്കൊണ്ട് കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാർ നടത്തിയ പരാമർശങ്ങൾ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കൊച്ചിയിൽ നടന്ന ഹുബ്ബുർറസൂൽ സമ്മേളനത്തിൽ സംസാരിക്കവെയാണ് സ്ത്രീകളുടെ അന്തസ്സും സുരക്ഷയും കാത്തുസൂക്ഷിക്കാൻ ഇസ്‌ലാം പർദ്ദ നിർബന്ധമാക്കിയതിനെ ന്യായീകരിച്ച് കാന്തപുരം വിവാദ പരാമർശങ്ങൾ ഉന്നയിച്ചത്. സ്ത്രീകളെ പെട്ടിയിൽ സൂക്ഷിക്കേണ്ട സ്വർണ്ണാഭരണങ്ങളോട് ഉപമിച്ച അദ്ദേഹം, സ്ത്രീകളെ പൊതുരംഗത്തേക്ക് കൊണ്ടുവരുന്നത് വൻ നാശത്തിന് വഴിവെക്കുമെന്നും വിശുദ്ധ ഖുർആൻ അങ്ങനെയാണ് അനുശാസിക്കുന്നതെന്നും അവകാശപ്പെട്ടു. ഇത് സ്ത്രീകളെ തരംതാഴ്ത്താനല്ല, മറിച്ച് അവരെ ആദരിക്കാനും സംരക്ഷിക്കാനുമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

ജുവല്ലറിയിൽ സ്വർണ്ണമാല പെട്ടിയിലും തുണിയിലും പൊതിഞ്ഞ് അലമാരയ്ക്കുള്ളിൽ സുരക്ഷിതമായി സൂക്ഷിക്കുന്നതും, അതേസമയം ആട്ടുകല്ലുകൾ വഴിയരികിൽ ആർക്കും ചവിട്ടാവുന്ന വിധത്തിൽ കിടക്കുന്നതും ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം തന്റെ വാദത്തെ ന്യായീകരിച്ചത്. സ്വർണ്ണമാല വഴിയരികിൽ ഇട്ടാൽ പോകുന്നവരെല്ലാം തൊട്ട് അതിന്റെ ഭംഗിയും മൂല്യവും നശിച്ചുപോകുമെന്നും, സ്വർണ്ണത്തിന്റെ മൂല്യം നിലനിൽക്കണമെങ്കിൽ അത് പെട്ടിയിൽ തന്നെ ഇരിക്കണമെന്നും കാന്തപുരം പറഞ്ഞു. സ്ത്രീകളെ പൊതുരംഗത്തേക്ക് ഇറക്കുന്നത് ഇതുപോലെ നാശമുണ്ടാക്കുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ്ദ നിർദ്ദേശിച്ചിട്ടുള്ളതെന്നും, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കഴിഞ്ഞ 100 വർഷമായി ഇതാണ് പഠിപ്പിച്ചുപോരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may like

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

ഇസ്‌ലാം ചരിത്രപരമായി സ്ത്രീകൾക്ക് ഉന്നത പദവിയാണ് നൽകിയിട്ടുള്ളതെന്നും പെൺഭ്രൂണഹത്യ തടഞ്ഞതും സ്വത്തവകാശം നൽകിയതും ഇസ്‌ലാമാണെന്നും പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. തങ്ങളുടെ പ്രസ്താവനകൾക്കെതിരെ രംഗത്തുവരുന്ന സംഘടനകൾക്ക് മറുപടി നൽകിയ കാന്തപുരം, മതം പഠിച്ച പണ്ഡിതന്മാർക്ക് ഇതെല്ലാം തുറന്നുപറയാനുള്ള അധികാരവും കടമയുമുണ്ടെന്ന് വ്യക്തമാക്കി. തങ്ങൾ ഇത് പറയുക തന്നെ ചെയ്യുമെന്നും ആർക്കും തടയാനാവില്ലെന്നും പറഞ്ഞ അദ്ദേഹം, മറ്റ് മതങ്ങളുടെ ആചാരങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും എന്നാൽ മുസ്ലിം സമുദായത്തോട് സംസാരിക്കാനുള്ള പൂർണ്ണ അവകാശം തങ്ങൾക്കുണ്ടെന്നും അടിവരയിട്ടു.

Tags: Kanthapuram AP Aboobacker Musliyar
Share
Tweet
SendShare

Latest stories from this section

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

Latest News

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

ഇസ്ലാം മറ്റ് മതങ്ങളേക്കാൾ ശ്രേഷ്ഠം; പ്രസ്താവനയുമായി കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി ബസവരാജ് രായറെഡ്ഡി

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

പരസ്പര വിശ്വാസം, സൗഹൃദം, നയതന്ത്രം ; റെക്കോഡ് കുതിപ്പിൽ ഇന്ത്യ-ദുബായ് വ്യാപാരം

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ എസ്.സി/എസ്.ടി ആക്ട് പ്രകാരം കേസ്

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഐടി പ്രതിഭകളും ഹാക്കർമാരും ഇനി സൈനിക യൂണിഫോമിൽ; ചരിത്രപരമായ പരിഷ്കാരത്തിന് ഇന്ത്യൻ കരസേന; ഹൈടെക് യുദ്ധത്തിന് ടെറിട്ടോറിയൽ ആർമി 2.0

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

ഉത്തർപ്രദേശിൽ വീണ്ടും പോലീസ് എൻകൗണ്ടർ ; ഗായകൻ അങ്കിത് ബല്യാൻ വധക്കേസിലെ രണ്ട് പ്രതികളെ വെടിവെച്ചു കൊന്നു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

സർക്കാരിനെ വിമർശിക്കാം, രാജ്യത്തെ അവഹേളിച്ചാൽ വലിയ വില നൽകേണ്ടി വരും; ദേശീയ പതാകയെ അപമാനിച്ച ഖാലിസ്ഥാൻ അനുകൂലികൾക്ക് മുന്നറിയിപ്പുമായി കിരൺ റിജിജു

ഹോർമുസ് കടലിടുക്കിൽ കണ്ടെയ്നർ കപ്പലിന് നേരെ ആക്രമണം നടത്തി ഇറാൻ ; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയ യുഎസിന് തിരിച്ചടി

ഹോർമുസ് കടലിടുക്കിലെ ലാറക് ദ്വീപിന് നേരെ വ്യോമാക്രമണം നടത്തി യുഎസ് ; ലക്ഷ്യമിട്ടത് ഇറാന്റെ റോക്കറ്റ് ലോഞ്ചറുകൾ

പാകിസ്ഥാൻ ഞങ്ങളെ മുട്ടുകുത്തിക്കാൻ നോക്കുന്നു; തോൽപ്പിക്കാനാവില്ലെന്ന് പിഒകെ നേതാക്കൾ; പ്രതിപക്ഷത്തിനും വിമർശനം

പാകിസ്ഥാൻ ഞങ്ങളെ മുട്ടുകുത്തിക്കാൻ നോക്കുന്നു; തോൽപ്പിക്കാനാവില്ലെന്ന് പിഒകെ നേതാക്കൾ; പ്രതിപക്ഷത്തിനും വിമർശനം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies