പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീർത്തികരമായ പരാമർശത്തിൽ രാഹുൽ ഗാന്ധിയുടെ ഹർജി ബോംബെ ഹൈക്കോടതി തള്ളി. പ്രധാനമന്ത്രിയെ കള്ളന്മാരുടെ തലവൻ എന്ന് വിശേഷിപ്പിച്ചുകൊണ്ട് 2018-ൽ രാജസ്ഥാനിൽ നടത്തിയ പരാമർശത്തിനെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
രാഹുൽ ഗാന്ധിയുടെ പരാമർശം ബിജെപി പ്രവർത്തകരെയാകെ അപമാനിക്കുന്നതാണെന്നും പൊതുജനങ്ങളിൽ തെറ്റായ സന്ദേശം നൽകുന്നതാണെന്നും ആരോപിച്ചാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് രാഹുൽ ഗാന്ധി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഇപ്പോൾ തള്ളിയിരിക്കുന്നത്. കോടതിയുടെ ഈ തീരുമാനം രാഹുൽ ഗാന്ധിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്.








