പാറ്റ്ന: ജനസംഖ്യ നയം ഈ നിലയില്‍ തുടര്‍ന്നാല്‍ ഹിന്ദു പെണ്‍കുട്ടികളെ പാക്കിസ്ഥാനിലെ പോലെ ശിരോവസ്ത്രത്തില്‍ സംരക്ഷിക്കേണ്ടി വരുമെന്ന് കേന്ദ്രമന്ത്രി ഗിരി രാജ് സിംഗ്. ഹിന്ദു പെണ്‍കുട്ടികളുടെ സംരക്ഷണത്തിനായി നിലവിലെ ജനസംഖ്യാനയത്തില് മാറ്റം വരുത്തണം. രണ്ടു കുട്ടി നയം നടപ്പാക്കാത്തവരുടെ വോട്ടവകാശം റദ്ദാക്കണമെന്നും ഈ നയം നടപ്പാക്കില്ലെങ്കില്‍ ഹിന്ദു പെണ്‍കുട്ടികളെ പാകിസ്ഥാനിലെ പോലെ ശിരോവസ്ത്രം മൂടി സംരക്ഷിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു. പശ്ചിമ ചമ്പാരനിലെ ബഗാഹയില്‍ നടന്ന സാംസ്കാരിക യാത്രയില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
‘ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും രണ്ട് ആണ്‍കുട്ടികളേ പാടുള്ളൂ. ‘നമ്മുടെ’ ജനസംഖ്യ കുറയുകയാണ്. ബീഹാറില്‍ ഇത്തരത്തില്‍ ആറ് ജില്ലകളിലാണ് കുറയുന്നത്. ജനസംഖ്യാ നയം മാറ്റിയാലേ നമ്മുടെ പെണ്‍കുട്ടികള്‍ സുരക്ഷിതരാകൂ.’ ബീഹാറിലെ കിഷന്‍ഗഞ്ച്, അരാറിയ ജില്ലകളില്‍ ഹിന്ദുക്കളേക്കാള്‍ മുസ്ലീം ജനസംഖ്യ വര്‍ദ്ധിക്കുന്നത് പരോക്ഷമായി സൂചിപ്പിച്ചു കൊണ്ടായിരുന്നു പ്രസംഗം. ജനസംഖ്യാ നയത്തില്‍ മാറ്റം വരുത്തിയില്ലെങ്കില്‍ ‘ഭാരത് വര്‍ഷ’ എന്ന പേര് രാജ്യത്തിന് നഷ്ടപ്പെടും. മതത്തെ സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.
പ്രസംഗത്തിനെതിരെ പ്രതിപക്ഷ കക്ഷികഴ്# രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post