ഡല്‍ഹി: ഇസ്രത് ജഹാന്‍ കേസില്‍ പുതിയതായി പുറത്തുവന്ന രേഖകളുടെയും വെളിപ്പെടുത്തലുകളുടെയും പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെതിരെ ആരോപണങ്ങളുട മുന കൂര്‍പ്പിച്ച് ബിജെപി. ഏറ്റുമുട്ടല്‍ കേസില്‍ ഇസ്രത്ത് ജഹാന്‍ ലഷകര്‍ തീവ്രവാദിയാണെന്ന ആദ്യ സത്യവാങ്മൂലം തിരുത്താന്‍ പി. ചിദംബരത്തെ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെന്നാണ് ബിജെപി വാദം. ഇതു സംബന്ധിച്ച് ചില മാധ്യമ റിപ്പോര്‍ട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു.
തീവ്വ്രാദികളോട് കോണ്‍ഗ്രസിന് സഹിഷ്ണുതാ മനോഭാവവും നരേന്ദ്രമോദിയോട് അസഹിഷ്ണുതയുമാണെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു. സത്യവാങ്മൂലം തിരുത്താന്‍ ആവശ്യപ്പെട്ടത് ആരെന്ന് ചിദംബരം വെളിപ്പെടുത്തണം. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന റിമോട്ട് കണ്‍ട്രോള്‍ ആരുടെ പക്കലാണെന്ന് തങ്ങള്‍ക്ക് അറിയാം. 10, ജനപതിലുള്ള ആ സ്ത്രീയെപ്പറ്റി ചിദംബരം പറയണമെന്നും സോണിയയുടെ മേല്‍വിലാസം പരാമര്‍ശിച്ചുകൊണ്ടു പത്ര ആവശ്യപ്പെട്ടു.
അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി പി.ചിദംബരം ഇടപെട്ടാണ് സത്യവാങ്മൂലം തിരുത്തിയതെന്ന് വ്യക്തമാക്കുന്ന രേഖകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിന് ചിദംബരത്തെ പ്രേരിപ്പിച്ചത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രേരണയാണ് ഇതിന് ഇടയാക്കിയത്. ഏറ്റുമുട്ടല്‍ കേസ് അന്വേഷിച്ച സിബിഐ സംഘത്തിന് മുന്നില്‍ വസ്തുത വെളിപ്പെടുത്താതിരിക്കാന്‍ കേസ് അന്വേഷിച്ച എന്‍ഐഎ ഉദ്യോഗസ്ഥനെ വിലക്കിയെന്ന വെളിപ്പെടുത്തലും ഇതിനോടകം വന്നിട്ടുണ്ട്.
ഇസ്രത്ത് ജഹാന് പാക് ഭീകരസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധമുണ്ടെന്ന് സ്ഥിരികരിക്കുന്നതായിരുന്നു യുപിഎ സര്‍ക്കാര്‍ കോടതിയില്‍ ആദ്യം സമര്‍പ്പിച്ച സത്യവാങ്മൂലം. അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയെ വധിക്കാന്‍ ലക്ഷ്യമിട്ടാണ് ഇസ്രത് ജഹാന്‍ ഉള്‍പ്പടെ നാലംഗ സംഘം ഗുജറാത്തില്‍ എത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ യുപിഎ സര്‍ക്കാര്‍ രണ്ടാമത് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം ബോധപൂര്‍വം മറച്ചുവച്ചു.
Discussion about this post