ഡല്‍ഹി: തലാഖിനെക്കുറിച്ച് നിലപാടറിയിക്കണമെന്ന് അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. ആറ് ആഴ്ചയ്ക്കകം നിലപാടറിയിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. തലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട ഷയാരാ ബാനു എന്ന സ്ത്രീ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നടപടി.
മൂന്നു തവണ തലാഖ് ചൊല്ലിയുള്ള വിവാഹമോചന രീതിയില്‍ മാറ്റം വരുത്താനാകില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് കഴിഞ്ഞവര്‍ഷം പറഞ്ഞിരുന്നു. തലാഖ് ചൊല്ലുന്നതിനു മൂന്ന് മാസം മുന്‍പ് ഇരുകൂട്ടരും പരസ്പര ധാരണയിലെത്തണമെന്നും, മൂന്നു തലാഖും ഒരുമിച്ചു ചൊല്ലിയാല്‍ ഒരു തലാഖായേ പരിഗണിക്കാവൂയെന്നുമുള്ള ചില മുസ്ലിം വിഭാഗങ്ങളുടെ നിര്‍ദേശം ബോര്‍ഡ് സ്വീകരിച്ചിരുന്നില്ല.
Discussion about this post