മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ മകളെ ഉപദ്രവിച്ചതു ചോദ്യം ചെയ്യാനെത്തിയ പിതാവിനെ മരുമകന് അടിച്ചുകൊന്നു. യാസിന് എന്ന അന്‍പതുകാരനാണ് മരിച്ചത്. ശനിയാഴ്ച താവ്ലി ഗ്രാമത്തിലായിരുന്നു സംഭവം. യാസീന്റെ മക്കളായ ഇംതിയാസ്. മുംതാസ് എന്നിവര്‍ക്കും മര്‍ദനത്തില്‍ പരിക്കേറ്റു.
യാസീന്റെ മകളെ വിവാഹം ചെയ്തയച്ച വീട്ടിലാണു സംഘര്‍ഷം നടന്നത്. മകളെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ പീഡിപ്പിക്കുന്നതായ പരാതി സംബന്ധിച്ച് സംസാരിക്കാന്‍ എത്തിയതായിരുന്നു യാസീനും മക്കളും. എന്നാല്‍, മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. സംഘര്‍ഷത്തില്‍ ഗുരുതര പരിക്കേറ്റ യാസിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ആറു പേര്‍ക്കെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
Discussion about this post