തിരുവനന്തപുരം: ബംഗാളിലെ രാഷട്രീയ കാലാവസ്ഥ കേരളത്തിലുണ്ടായാല്‍ ഇവിടെയും കോണ്‍ഗ്രസുമായി ഇടതുപക്ഷം കൈകോര്‍ക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. മമത ബാനര്‍ജിയുടെ സമഗ്രാധിപത്യത്തിനെതിരെയാണു ബംഗാളില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും കൈകോര്‍ത്തത്. ഈ സാഹചര്യം ഇപ്പോള്‍ കേരളത്തിലില്ല. എന്നാല്‍ അങ്ങനെയൊരു സാഹചര്യമുണ്ടായാല്‍ ചിലപ്പോള്‍ ഇവിടെയും കോണ്‍ഗ്രസുമായി കൈകോര്‍ക്കേണ്ടി വരുമെന്ന് കാനം വ്യക്തമാക്കി.
Discussion about this post