ഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് ഹെലികോപ്റ്റര്‍ അഴിമതിക്കേസ് ശക്തമായി ഉന്നയിച്ച് രാജ്യസഭയില്‍ ബിജെപി മുതിര്‍ന്ന നേതാവ് ഡോക്ടര്‍ സുബ്രഹ്മണ്യന് സ്വാമി രാജ്യസഭയിലുള്ള തന്റെ പ്രകടനം സംബന്ധിച്ച് എതിരാളികള്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്കി. രാജ്യസഭയില്‍ സുബ്രഹ്മണ്യന് സ്വാമിയും. ലകെസഭയില് അനുരാഗ് താക്കൂറുമാ് വിഷയത്തില്‍ നോട്ടിസ് നല്‍കിയിരുന്നത്.
ആ
രാജ്യസഭയില്‍ വിഷയം അവതരിപ്പിച്ച സ്വാമി സോണിയ ഗാന്ധിയ്ക്ക് ഇടപാടില്‍ നേരിട്ട് പങ്കുണ്ടെന്ന് ആരോപിച്ചു. ഇടനിലക്കാരനായ ക്രിസ്റ്റിയന്‍ മിഷേലിന്റെ കത്തില്‍ സോണിയയുടെ പങ്ക് വ്യക്തമാകുന്നുണ്ട് എന്നും സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. ഇതോടെ പ്രതിപക്ഷം നടത്തളത്തിലിറങ്ങി ബഹളം വച്ചു. ആരോപണത്തെ തുടര്‍ന്ന് യുപിഎ അഗസ്ത വെസ്റ്റ് ലാന്‍ഡ കമ്പനിയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ ഇത് നീക്കം ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നമ്പി ആസാദ് ആരോപിച്ചു.
പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സോണിയ ഗാന്ധിയുടെ പേര് സഭാ രേഖകളില്‍ നീക്കം ചെയ്യുമെന്ന് രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യന് അറിയിച്ചു. ലോകസഭയില്‍ വിഷയം സജീവ ചര്‍ച്ചായായി.
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് സഭകള്‍ സ്തംഭിപ്പിക്കാനുള്ള നീക്കം വിവിഐപി ഹെലികോപ്റ്റര്‍ ഇടപാടിലെ അഴിമതി ഉന്നയിക്കുക വഴി ഭരണപക്ഷത്തിന് കഴിഞ്ഞുവെന്നാണ് വിലയിരുത്തല്‍. കേസ് സബംന്ധിച്ച് ഇറ്റാലിയന്‍ കോടതി നടത്തി പരമാര്‍ശങ്ങള്‍ യുപിഎയ്ക്ക് തിരിച്ചടിയായിരുന്നു. സോണിയ ഗാന്ധി, മന്മോഹന് സിംഗ് തുടങ്ങിയവര്‍ക്ക് ഇടപാടില്‍ പങ്കുണ്ടെന്നും ഇറ്റാലിയന്‍ കോടതി കണ്ടെത്തിയിരുന്നു.
Discussion about this post