ഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടതില്‍ തെറ്റില്ലെന്ന് സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. ബുദ്ധദേവ് ഭട്ടാചാര്യ പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗംമോ, കേന്ദ്ര കമ്മറ്റി അംഗമോ അല്ലാത്തതിനാല്‍ രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടതില്‍ തെറ്റില്ലെന്നായിരുന്നു യെച്ചൂരിയുടെ വിശദീകരണം.
ഇന്നലെ കൊല്‍ക്കത്തയില്‍ രാഹുലും, ബുദ്ധദേവ് ഭട്ടാചാര്യയും പങ്കെടുത്ത റാലിയില്‍ നിരവധി സിപിഎം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. തൃണമൂല്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതിനായി ഒരുമിച്ച് നില്‍ക്കണമെന്ന സന്ദേശമാണ് പ്രസംഗത്തില്‍ ഇരുവരും പങ്കുവച്ചത്.
കഴിഞ്ഞ ദിവസം കൊല്‍ക്കത്താ റാലിയില്‍ സിപിഎമ്മിനായി സോണിയ ഗാന്ധി വോട്ടഭ്യര്‍ത്ഥിച്ചതും ചര്‍ച്ചയായിരുന്നു.
Discussion about this post