ക്രൈസ്റ്റ്ചര്‍ച്ച്: ലോകകപ്പിലെ തങ്ങളുടെ മൂന്നാം മത്സരത്തില്‍ ഇംഗ്ല്ണ്ടിന് ആദ്യ ജയം. ഓസ്ട്രേലിയയോടും ന്യൂസിലന്‍ഡിനോടും തകര്‍ന്നടിഞ്ഞ ഇംഗ്ലണ്ട് സ്കോട്ലന്ഡിനെ 119 റണ്‍സിനു തോല്പിച്ചു.ഇംഗ്ലണ്ട് ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്ലന്ഡിന് 42.2 ഓവറില്‍ 184 റണ്‍സിനു പുറത്തായി. 71 റണ്‍സ് നേടിയ കെയ്ല്‍ കോട്സര് മാത്രമാണു സ്കോട്ലന്ഡ് നിരയില്‍ പൊരുതിയത്.
നേരത്തെ മൊയിന്‍ അലി(128)യുടെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ഇംഗ്ലണ്ടിനു മികച്ച സ്കോര്‍ സമ്മാനിച്ചത്. ഇയാന്‍ ബെല്‍ (54) പിന്തുണ നല്കി.നായകന് ഇയാന്‍ മോര്ഗന്(46), ജോസ് ബട്ലര്(24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സ്കോട്ട്ലന്‍ഡിനായി ജോഷ് ഡെവി നാലു വിക്കറ്റു വീഴ്ത്തി.
സെഞ്ചുറിക്കു പുറമേ രണ്ട് വിക്കറ്റും നേടിയ മൊയിന്‍ അലിയാണു മാന്‍ ഓഫ് ദ മാച്ച്.
Discussion about this post