ബംഗളൂരു: കര്‍ണാടകയിലെ 51 മുനിസിപ്പല്‍ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ വിജയം. 19 മുന്‍സിപ്പാലിറ്റികളില്‍ ബിജെപി ജയം നേടി. ഭരണകക്ഷിയായ കോണ്‍ഗ്രസ് 10 മുനിസിപ്പാലിറ്റികളില്‍ ഒതുങ്ങിയപ്പോള്‍ ജനതാദള്‍ യുണൈറ്റഡ് ഒരു സ്ഥലത്ത് ജയം നേടി. 21 മുനിസിപ്പാലിറ്റികളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ല. പലയിടത്തും ബിജെപി തന്നെയാണ് കൂടുതല്‍ സീറ്റുകള്‍ നേടിയത്.
ബംഗളൂരു ജില്ലയിലെ അഞ്ച് മുനിസിപ്പാലിറ്റികളും ബിജെപി തൂത്ത് വാരി. 19 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ എട്ടെണ്ണം ബിജെപി നേടി. കോണ്‍ഗ്രസ് നാലെണ്ണത്തിലും, ജെഡിഎസ് ഒരെണ്ണത്തിലും വിജയം നേടി, ബാക്കിയുള്ളവയില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം നേടാനായില്ല.
32 ടൗണ്‍ പഞ്ചായത്തുകളില്‍ ബിജെപി 11എണ്ണവും കോണ്‍ഗ്രസ് ആറെണ്ണവും കരസ്ഥമാക്കി. ഒരു പഞ്ചാത്തില്‍ പോലും ജെഡിഎസിന് ജയിക്കാനായില്ല. ബാക്കിയുള്ള 15 എണ്ണത്തില്‍ ആര്‍ക്കും ഭൂരിപക്ഷം ഇല്ല.
Discussion about this post