ഡല്‍ഹി: അഗസ്റ്റ വെസ്റ്റ് ലാന്‍്ഡ് കേസിലെ വെളിപ്പെടുത്തല്‍ 2017ലെ ഇന്ത്യന്‍ രാഷ്ട്രീയം തന്നെ മാറ്റിമറിക്കുമെന്ന് ഡോക്ടര്‍ സുബ്രഹ്മണ്യന് സ്വാമി എംപി. വിഷയം പാര്‍ലമെന്റിനെ ഇളക്കി മറിക്കുന്നതിനിടെയാണ് ഇത് സംബന്ധിച്ച സുബ്രഹ്മണ്യന് സ്വാമിയുടെ ട്വീറ്റ്
Major revelation on AW scam soon. Will change politics by 2017
— Subramanian Swamy (@Swamy39) April 29, 2016
സത്യപ്രതിജ്ഞ ചെയ്ത മൂന്ന് ദിവസത്തികം സുബ്രഹ്മണ്യന് സ്വാമിയെന്ന രാജ്യസഭാ എംപിയുടെ സഭയിലെ പ്രകടനം രാജ്യമെങ്ങും ശ്രദ്ധിച്ചു. കോണ്‍ഗ്രസിന് വരുംദിവസങ്ങളില്‍ രാജ്യസഭയ്ക്കകത്ത് വലിയ വെല്ലുവിളിയാകും സ്വാമിയുടെ സാന്നിധ്യം എന്നുറപ്പ്.
രാജ്യസഭയിലെ ആദ്യ ദിവസം തന്നെ, അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് വിഷയത്തില്‍ അദ്ദേഹം പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനെ മുള്‍മുനയില്‍ നിര്‍ത്തി. ഇതിന്റെ പേരില്‍ സഭതന്നെ പ്രക്ഷുബ്ധമായി. അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്ടര്‍ ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കോഴ വാങ്ങിയെന്ന സ്വാമിയുടെ പ്രസ്താവന രാജ്യസഭയെ ഇളക്കി മറിച്ചിരുന്നു. കോണ്ഗ്രസിനറിയാവുന്നത് ഇറ്റാലിയന്‍ ഭരണഘടനയെന്ന സ്വാമിയുടെ വാക്കുകള്‍ പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇറ്റാലിയന്‍ കമ്പനിയെ യുപിഎ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി എന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പ്രസ്താവനക്കെതിരെ സുബ്രഹ്മണ്യന് സ്വാമി ഇന്ന് നോട്ടിസ് നല്കി. വ്യാജ പ്രസ്താവന നടത്തി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്നാണ് സ്വാമി അവകാശലംഘന നോട്ടിസില്‍ ആരോപിച്ചിരിക്കുന്നത്.
Discussion about this post