തൃശൂര്‍: ചന്ദ്രബോസ് വധക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റുന്ന കാര്യത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇന്ന് തീരുമാനമെടുക്കും . നിലവിലെ കേസന്വേഷണത്തില്‍ ചന്ദ്രബോസിന്റെ വീട്ടുകാര്‍ അതൃപ്തി പ്രകടിപ്പിച്ചതും കേസ് അന്വേഷിച്ചവര്‍ക്കും ഇപ്പോള്‍ അന്വേഷിക്കുന്നവര്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പോലീസ് സേനക്കകത്തു നിന്നും പുറത്തുനിന്നും ഉയര്‍ന്ന സാഹചര്യത്തിലുമാണ് അനേഷണസംഘത്തെ മാറ്റാന്‍ തീരുമാനം.
ഇന്ന വൈകിട്ടോടെ കൊല്ലപ്പെട്ട ചന്ദ്രബോസിന്റെ വീട്ടിലെത്തുന്ന ആഭ്യന്തരമന്ത്രി ഇക്കാര്യത്തില്‍ മാധ്യമങ്ങല്‍ക്ക് വ്യക്തത നല്‍കുമെന്നാണ് സൂചന. അതേസമയം ചന്ദ്രബോസ് കൊലക്കേസില്‍ അന്വേഷണസംഘത്തെ മാറ്റുന്നതിനോട് പോലീസ്സേനയ്ക്കകത്തു തന്നെ ഭിന്നാഭിപ്രായമാണുള്ളത്. എന്നാല്‍ കേസ് അന്വേഷിക്കുന്ന ഇപ്പോഴത്തെ സംഘത്തിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷണം ഏല്‍പ്പിക്കണമെന്ന് വ്യാപകമായ ആവശ്യമുയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ചന്ദ്രബോസിന്റെ വീട്ടുകാരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് പുതിയ സംഘത്തെ അന്വേഷണച്ചുമതല ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം ഇപ്പോഴത്തെ അന്വേഷണസംഘത്തെ നീക്കുന്നത് ,പോലീസിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളെല്ലാം ശരിയാണെന്ന് സമ്മതിക്കുന്നതിന് തുല്യമാകുമെന്നാണ് ചില പോലീസുകാര്പ പറയുന്നത്. ഇഅത്തരം നടപടി പോലീസ് സേനയുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും ഇവര്‍ചൂണ്ടിക്കാണിക്കുന്നു .
Discussion about this post