മലപ്പുറം: കോട്ടയ്ക്കലിനടുത്ത് കാറും ലോറിയും കൂട്ടിയിടിച്ച് നാലു പേര് മരിച്ചു. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് അപകടമുണ്ടായത്.നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോയ ഇന്നോവ കാര്‍ കണ്ടെയ്നര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം.
അപകടമുണ്ടായപ്പോള്‍ ഇന്നോവ കാറിനു മുകളിലേക്ക് കണ്ടെയ്നര്‍ ലോറിയും, അതിനുള്ളിലുണ്ടായിരുന്ന ഇരുമ്പുഷീറ്റുകളും മറിയുകയായിരുന്നു. ഇന്നോവ കാറിനുള്ളില്‍ സഞ്ചരിച്ച കണ്ണൂര്‍ ചൊക്ലി സ്വദേശികളും, ഒരേ കുടുംബക്കാരുമായ ഷംസീര്‍, പര്‍വേസ്, നൗഫല്‍, ഷംസീര്‍ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post