പൂന: വിജയ പാരജയങ്ങള്‍ മാറിമറിഞ്ഞ മത്സരത്തില്‍ പൂന ജയന്റ്സിനെതിരെ ഗുജറാത്ത് ലയണ്‍സിന് അവസാന പന്തില്‍ ജയം. മൂന്നു വിക്കറ്റിനാണ് ഗുജറാത്ത് സിംഹങ്ങള്‍ ധോണിപ്പടയെ പരാജയപ്പെടുത്തിയത്. ഗുജറാത്ത് ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം ഏഴു വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി അവസാന പന്തില്‍ ലയണ്‍സ് മറികടന്നു.
അവസാന ഓവര്‍വരെ കാണികളെ ഉദ്യേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ മത്സരം ഫോക്നറാണ് ലയണ്‍സിനായി സ്വന്തമാക്കിയത്. അവസാന രണ്ട് ഓവറുകളില്‍ വീണ നാലു വിക്കറ്റുകളാണ് കളി ആവേശത്തിലാക്കിയത്. അതുവരെ ഗുജറാത്ത് അനായാസം വിജയത്തിലേക്കു കുതിക്കുകയായിരുന്നു. ബ്രാവോയും (7), രവീന്ദ്ര ജഡേജയും (0) സുരേഷ് റെയ്നയും (34) ഇഷാന് കിഷനുമാണ് (0) അവസാന ഓവറുകളില്‍ പുറത്തായി കളി കയ്യാലപുറത്താക്കിയത്.
Discussion about this post