തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പ്രതിക സ്വീകരിക്കുന്നതില്‍ തര്‍ക്കം, പത്രികയോടൊപ്പം സമര്‍പ്പിച്ച രേഖകളില്‍ പൂര്‍ണതയില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപിയാണ് പരാതി നല്‍കിയത്
കെ മുരളീധരന് സമര്‍പ്പിച്ച ബാധ്യത സംബന്ധിച്ച രേഖ സംബന്ധിച്ചാണ് തര്‍ക്കം.എന്നാല്‍ തര്‍ക്കങ്ങള്‍ക്കൊടുവില്‍ മുരളീധരന്റെ പത്രിക സ്വീകരിച്ചു.
‘ജനപ്രിയ’ എന്ന കമ്പനിയില്‍ നിന്ന് മുരളീധരന് 2.39 കോടി വായ്പ്പയെടുത്തിട്ടുണ്ടെന്നും എന്നാല്‍ പത്രികയില്‍ ബാധ്യതയോടൊപ്പം ഇക്കാര്യം മുരളീധരന് മറച്ചുവെച്ചതായും ബി.ജെ.പി ആരോപിച്ചിരുന്നു. കൂടാതെ ജനപ്രിയയ്ക്ക് വാടക ഇനത്തില്‍ 16 ലക്ഷം രൂപ കിട്ടുന്നുണ്ടെന്നും ഇതും മറച്ച് വച്ചതായും ബി.ജെ.പി പറയുന്നു.
ഇക്കാര്യങ്ങളെല്ലാമുന്നയിച്ച് മുരളീധരന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട ബി.ജെ.പി വരണാധികാരിക്ക് പരാതിയും നല്കി. എന്നാല്‍ ബി.ജെ.പിയുടെ പരാതി തള്ളിയ വരണാധികാരി മുരളീധരന്റെ പത്രിക സ്വീകരിക്കുകയായിരുന്നു.
വട്ടിയൂര്‍കാവില്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി.
Discussion about this post