ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി അധ്യക്ഷനുമായ അരവിന്ദ് കെജരിവാള്‍ കേന്ദ്രമന്ത്രിസാഭാംഗത്തെ അനുമോദിച്ച് രംഗത്ത്. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിനെയാണ് അദ്ദേഹം ട്വിറ്ററിലൂടെ അഭിനന്ദിച്ചത്. വര്‍ച്ച നേരിടുന്ന മഹാരാഷ്ട്രയിലെ ലാത്തൂരില്‍ റെയില്‍ മന്ത്രി സുരേഷ് പ്രഭു മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് കെജരിവാള്‍ ട്വറ്റ് ചെയ്തു. പതിനെട്ട് മാസംകൊണ്ടു ചെയ്യേണ്ട ജോലി ഒമ്പതു മാസംകൊണ്ടു പൂര്‍ത്തിയാക്കി. ഇത് റെയില്‍വേയുടെ വലിയ നേട്ടങ്ങളിലൊന്നാണെന്നും അഭിനന്ദിക്കുന്നു.
കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെയും നേരത്തെ പ്രവര്‍ത്തനമികവ് ചൂണ്ടിക്കാട്ടി അദ്ദേഹം അഭിനന്ദിച്ചിട്ടുണ്ട്. ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും കടുത്ത വിമര്ശനകനായാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ കെജരിവാള്‍ പൊതുവേ അറിയപ്പെടുന്നത്.
Discussion about this post