കൊച്ചി : ബാര്കോഴയാരോപണത്തില്പ്പെട്ട ധനമന്ത്രി കെ.എം മാണിക്ക് ബജറ്റ് അവതരിപ്പിക്കാനുള്ള യോഗ്യതയുണ്ടോ എന്നറിയാന്‍ ആംആദ്മി പാര്‍ട്ടി പൊതുജനങ്ങള്‍ക്കിടെയില്‍ ഇറങ്ങി സര്‍വ്വേ നടത്തുന്നു . ആംആദ്മി പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ സാറാ ജോസഫാണ് ഇക്കാര്യം തന്റെ ഫെയ്സ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്. സര്‍വ്വേയില്‍ എല്ലാവരും പങ്കാളികളാകണമെന്നും സാറാ ജോസഫ് അറിയിച്ചിട്ടുണ്ട്.
ബജറ്റ് തിരുത്താന്‍ മലബാര്‍ഗോള്‍ഡില്‍ നിന്ന് പത്തൊമ്പത് കോടി രൂപവാങ്ങിയ മാണിക്ക് ബജറ്റ് അവതരിപ്പിക്കാന്‍ അര്‍ഹതയുണ്ടോയെന്ന് ചോദിച്ചാണ് സാറ് ജോസഫ് പോസ്റ്റിട്ടിരിക്കുന്നത് .മാര്‍ച്ച് രണ്ടിന് തിരുവനന്തപുരത്ത് നടക്കുന്ന പൊതുപരിപാടിയില്‍ ജനഹിതം വെളിപ്പെടുത്തുമെന്നും സോഷ്യല്‍ മീഡിയയും പങ്കാളിത്തം ഉറപ്പാക്കണമെന്നും സാറാ ജോസഫ് പോസ്റ്റിലൂടെ പറയുന്നു .
സാറാ ജോസഫിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
” തെളിവ് സഹിതം കോടികളുടെ അഴിമതി ആരോപിക്ക പ്പെട്ടിട്ടുള്ള ധനകാര്യ മന്ത്രി കെ എം മാണി ,
മലബാര്‍ ഗോള്‍ഡ് ല്‍ നിന്ന് പത്തൊമ്പത് കോടി വാങ്ങി ബജറ്റ് തിരുത്തിയെന്ന്! ആരോപിക്കപ്പെട്ടിട്ടുള്ള അതേ കെ എം മാണി ബജറ്റ് അവതരിപ്പിക്കാന്‍ തയ്യാറെടുക്കുകയാണ് !!!
കെ എം മാണി ക്കു അതിനുള്ള അര്‍ഹതയുണ്ടോ ?
ആം ആദ്മി പാര്‍ടി സംഘടിപ്പിക്കുന്ന പൊതുജനാഭിപ്രായ സര്‍വെയില്‍ പങ്കെടുക്കുക.
ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുക .
സോഷ്യല്‍ മീഡിയ യിലൂടെ യും വന്‍ പങ്കാളിത്തം ഉറപ്പാക്കുക .
മാര്‍ച്ച് രണ്ടിന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന പൊതുപരിപാടിയില്‍ ജനഹിതം വെളിപ്പെടുത്തുന്നു
അഴിമതിയില്ലാത്ത രാജ്യം നമ്മുടെ സ്വപ്നം
അഴിമതിയില്ലാത്ത രാജ്യം നമ്മുടെ അവകാശം
സാറാ ടീച്ചര്‍
Discussion about this post