കൊച്ചി: തൃപ്പൂണിത്തുറ മുന്‍നഗരസഭ അധ്യക്ഷയും സിപിഎം സഹയാത്രികയുമായിരുന്ന രഞ്ജിനി സുരേഷ് ബിജെപിയില്‍ ചേര്‍ന്നു. തൃപ്പൂണിത്തുറയിലുള്ള അവരുടെ വസതിയിലേത്തി ബിജെപി നേതാക്കള്‍ മെമ്പര്‍ഷിപ്പ് കൈമാറി.
കഴിഞ്ഞ ടേമില്‍ തൃപ്പൂണിത്തുറ നഗരസഭ ചെയര്‍പേഴ്സണായിരുന്ന രഞ്ജിനി സുരേഷ് നിരവധി വികസന പ്രവര്‍ത്തനങ്ങളിലൂടെ ഭരണ പ്രാഭത്ഭ്യം തെളിയിച്ചിരുന്നു. പ്രശസ്ത കഥകളി കലാകാരന് കലാണമണ്ഡലം വൈക്കം കരുണാകരന്റെ മകളായ രഞ്ജിനി ഒരു കഥകളി കലാകാരി എന്ന നിലയില്‍ കൂടി പ്രശസ്തയാണ്.
കഴിഞ്ഞ തവണ തൃപ്പൂണിത്തുറ നഗരസഭ അധ്യക്ഷയായ രഞ്ജിനി സിപിഎം സ്വതന്ത്രയായാണ് തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളിലുള്ള വിയോജിപ്പുമൂലം കുറച്ച് നാളുകളായി രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു.
ബിജെപി വ്യവസായ സെല്‍ സംസ്ഥാന കണ്‍വീനര്‍ ഋഷി പല്‍പ്പു, യുവമോര്‍ച്ച സംസ്ഥാനസമിതിയംഗം അരുണ്‍ കല്ലാത്ത് തുടങ്ങിയവര്‍ മെമ്പര്‍ഷിപ്പ് വിതരണചടങ്ങില്‍ പങ്കെടുത്തു.
തൃപ്പൂണിത്തുറ നഗരസഭയില്‍ സിപിഎം പ്രവര്‍ത്തകരായ നിരവധി പേര് ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു.
[inpost_fancy thumb_width=”100″ thumb_height=”100″ post_id=”6254″ thumb_margin_left=”0″ thumb_margin_bottom=”0″ thumb_border_radius=”2″ thumb_shadow=”0 1px 4px rgba(0, 0, 0, 0.2)” id=”” random=”0″ group=”0″ border=”” show_in_popup=”0″ album_cover=”” album_cover_width=”100″ album_cover_height=”100″ popup_width=”800″ popup_max_height=”600″ popup_title=”Gallery” type=”fancy” sc_id=”sc1424690131269″]
Discussion about this post