നാഗ്പൂര്‍: ഉത്സവങ്ങള്‍ക്കും സാംസ്കാരി പരിപാടികള്‍ക്കുമായി അമിതമായി പണം ചെലവഴിക്കുന്നതിനെതിരെ രാഷ്ട്രീയ സ്വയം സേവക സംഘ്(ആര്‍എസ്എസ്) ഇക്കാര്യങ്ങളില്‍ ക്ഷേത്രങ്ങള്‍ നിയന്ത്രണം പാലിക്കണമെന്ന് ആര്‍എസ്എസ് അഭ്യര്‍ഥിച്ചു. ഉത്സവങ്ങളിലും സാസ്കാരിക പരിപാടികളിലും ചെലവു ചുരുക്കി ആ പണം വിദ്യാഭ്യാസത്തിനും ആഗോഗ്യസംരക്ഷണത്തിനും ചെലഴിക്കണമെന്നാണ് രാജ്യത്തെ ക്ഷേത്ര അധികൃതരോട് ആര്‍എസ്എസ് അഭ്യര്‍ഥിച്ചിരിക്കുന്നത്. മിമിക്രി ഷോ, കരിമരുന്ന് പ്രകടനം, സിനിമാ പരിപാടികള്‍, മൃഗ പ്രദര്‍ശനം തുടങ്ങിയവയ്ക്കായി പണം പാഴാക്കരുതെന്നും ആര്‍എഎസ് അഭിപ്രായപ്പെടുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മിമിക്രി പരിപാടികളും മാജിക്ക് ഷോകളുമൊക്കെ സാംസ്കാരി പരിപാടികളായി ചിത്രീകരിച്ചുകൊണ്ട് ക്ഷേത്ര അധികൃതര്‍ ലക്ഷങ്ങള്‍ ചെലവിടുന്നതായി ആര്‍എസ്എസിന്റെ പ്രചാര്‍ വിഭാഗത്തിന്റെ ചുമതലയുള്ള ജെ. നന്ദകുമാര്‍ പറഞ്ഞു. സാംസ്കാരി പരിപാടികള്‍ പാരമ്പര്യത്തിനുള്ളില്‍ നില്‍ക്കണമെന്നും ഇത്തരം പരപാടികള് ആഭാസമാകാന് പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊല്ലം പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തിന്റെ പശ്ചാത്തലത്തിലാണ് സംഘടനയുടെ പുതിയ നിലപാട്. എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്ന് ആര്‍എസ്എസ് ഈയിടെ ആവശ്യപ്പെട്ടിരുന്നു.
Discussion about this post