ആലപ്പുഴ: വി.എസ് അച്യുതാനന്ദന്റെ നിലപാടുകള്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് ഗുണകരമായെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട കോടിയേരി ബാലകൃഷ്ണന് പറഞ്ഞു.ബാര്‍ കോഴ ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ അത് പാര്‍ട്ടിയെ ദര്ബലപ്പെടുത്തി. വി.എസ് സ്വയം തിരുത്തുമെന്നാണ് കരുതുന്നതെന്നും കോടിയേരി ബാലകൃഷ്ണന് ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ സജീവമാക്കുമെന്നും കോടിയേരി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിലേക്ക് വന്നയുടന്‍ നടത്തിയ വിഎസിനെതിരായ പ്രസ്താവന കേരള രാഷ്ട്രീയത്തില്‍ വിഎസും പാര്‍ട്ടിയും തമ്മിലുള്ള ഭിന്നത് തുരുമെന്ന സൂചനയാണ് നല്‍കുന്നത്. വിഎസ് തിരുത്തണമെന്ന പ്രസ്താവന പരസ്യമായി ഉന്നയിച്ച കോടിയേരി ഇക്കാര്യത്തില്‍ പാര്‍ട്ടി നിലപാടില്‍ നിന്ന് വ്യതിചലിക്കില്ലെന്ന സൂചനയാണ് നല്‍കിയത്.
സംസ്ഥാനസമിതിയിലെ ക്ഷണിതാവായ എം,എം ലോറന്‍സും വിഎസിനെതിരെ പരസ്യമായി രംഗത്തെത്തി. വിഎസ് ഇത്തരത്തിലുള്ള വിഭാഗീയ ചിന്തകളുമായി മുന്നോട്ട് പോകുമെന്നാണ് താന്‍ കരുതുന്നതെന്ന് ലോറന്‍സ് പറഞ്ഞു. വിഎസ് ഇനിയും വിലപേശല്‍ തുടരുമെന്നും ലോറന്‍സ് പറഞ്ഞു
Discussion about this post