കൊച്ചി: പരിസ്ഥിതി പ്രവര്‍ത്തകനും, ഹൈക്കോടതി അഭിഭാഷകനുമായ ഹരീഷ് വാസുദേവന്‍ ദിവസങ്ങള്‍ക്ക് മുമ്പേ ഫേസ്ബുക്കിലിട്ട പോസ്റ്റാണ് മമ്മൂട്ടി വിരുദ്ധര്‍ പ്രചരിപ്പിക്കുന്നത്. സ്വന്തം പേരിലും ഭാര്യയുടെ പേരിലുമുള്ള വയല്‍ അനധികൃതമായി നികത്തി, അത് നിയമപരമാക്കി കിട്ടാന്‍ അപേക്ഷയും കൊടുത്ത് നടപടി നേരിടുന്ന മമ്മൂട്ടിയ്ക്ക് വരള്‍ച്ചയെ കുറിച്ചും, ചൂട് കൂടുന്നതിനെ പറ്റിയും ബോധമുണ്ടായത് നല്ലത് തന്നെ ആശംസകള്‍ എന്നിങ്ങനെയാണ് ഹരീഷ് വാസുദേവന്റെ പോസ്റ്റ്.
കായലു നികത്തിയ ഭൂമിയില്‍ അനധികൃതമായി കണ്‍വെന്‍ഷന്‍ സെന്റര്‍ പണിത ലുലു മുതലാളിയും, ആസ്റ്റര്‍ മുതലാളിയും പരിസ്ഥിതി സ്‌നേഹവുമായി ഇറങ്ങുന്നത് കാണാന്‍ കാത്തിരിക്കുന്നു എന്നും പോസ്റ്റിലുണ്ട്.
കുടിവെള്ളമെത്തിക്കാനുള്ള സന്നദ്ധ പ്രവര്‍ത്തനവുമായി നടന്‍ മമ്മൂട്ടി രംഗത്തെത്തിയിരുന്നു. മികച്ച നടന്‍ പുരസ്‌ക്കാരത്തിന് കിട്ടിയ അവാര്‍ഡ് തുക ഓണ്‍ യുവര്‍ വാട്ടര്‍ പദ്ധതിയ്ക്ക് മമ്മൂട്ടി നല്‍കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ദിവസങ്ങള്‍ക്ക് മുമ്പേ ഹരീഷ് വാസുദേവന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വ്യപകമായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം-
[fb_pe url=”https://www.facebook.com/harish.vasudevan.18/posts/10154143655112640″ bottom=”30″]
Discussion about this post