ഡല്‍ഹി: അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്റ്റര്‍ ഇടപാടിലെ ഇടനിലക്കാരന് ഗെഡോ ഹാഷ്കെയ്ക്ക് രാഹുല്‍ ഗാന്ധിയുടെ ഉപദേഷ്ടാവ് കനിഷ്ക സിംഗുമായി അടുത്ത ബന്ധമാണുള്ളതെന്ന് ആരോപണം. ബിജെപി എംപി കിരിത് സോമയ്യയാണ് ഇത് സംബന്ധിച്ച ആരോപണവുമായി രംഗത്തെത്തിയത്.
ഗൈഡോ ഹാഷ്കെയും കനിഷ്ക സിംഗും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കണമെന്നും ബിജെപി എംപി പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം സിബിഐക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും കത്ത് അയച്ചിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനുമായും രാഹുലിന് ബന്ധമുണ്ടെന്നും ബിജെപി എംപി ആരോപിച്ചു.
എന്നാല്‍ ബിജെപി എംപി ഉന്നയിച്ച ആരോപണങ്ങളെ നിഷേധിച്ച് കനിഷ്ക സിംഗ് രംഗത്തെത്തി. ആരോപണങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമാണുള്ളത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. എഐസിസിയും വിഷയത്തില്‍ രാഹുലിനെ പ്രതിരോധിച്ച് രംഗത്തെത്തി.
Discussion about this post