റാഞ്ചി: പ്രായപൂര്‍ത്തിയകാത്ത മകളെ പിടിച്ച് കൊണ്ടു പോകാനുള്ള ശ്രമം ചെറുത്ത പിതാവിനെയും മകളെയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു. ജാര്‍ഖണ്ഡില്‍ കുന്തിയിലെ ബമര്സ ഗ്രാമത്തിലാണ് സംഭവം. ഗ്രാമത്തിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ പീപ്പിള്‍സ് ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യാ(പിഎല്എഎഫ്) പ്രവര്‍ത്തകരാണ് ഇരുവരേയും കൊലപ്പെടുത്തത്.
വീട്ടില്‍ അതിക്രമിച്ച കടന്ന മാവോയിസ്റ്റുകള്‍ പ്രായപൂര്‍ത്തിയാകാത്ത മകളെ ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടു പോകാന്‍ ശ്രമിച്ചു.ഇത് തടയുന്നതിനിടെയാണ് പിതാവിനു വെടിയേറ്റത്. പിന്നാലെ മകളും മാവോയിസ്റ്റുകളുടെ വെടിയേറ്റു മരിക്കുകയായിരുന്നു.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇരുവരുടേയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി അയച്ചു.
Discussion about this post