ആലപ്പുഴ: പെരുമ്പാവൂരില്‍ പീഡനത്തിനിരയായി മരിച്ച ജിഷയുടെ ശരീരത്തില്‍ 38 മുറിവുകളുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ആലപ്പുഴ മെഡിക്കല്‍ കോളജിലെ ആസോസിയേറ്റ് പ്രൊഫസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. അന്വേഷണ സംഘത്തിന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കൈമാറി.
ജിഷയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. പീഡനം നടന്നിട്ടുണ്ടോയെന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ശേഷമേ സ്ഥിരീകരിക്കാന്‍ കഴിയൂവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിജി വിദ്യാര്‍ഥിയാണ് ജിഷയുടെ പോസ്റ്റ്മോര്‍ട്ടം നടത്തിയതെന്ന വാര്‍ത്തകള്‍ വന്നത് നേരത്തേ വിവാദമായിരുന്നു. എന്നാല്‍ ഇത് മെഡിക്കല്‍ കോളജ് അധികൃതര്‍ തള്ളി.
അതേസമയം കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍നിന്ന് കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്. തെളിവുളുള്ള കാര്യങ്ങള്‍ പോലും അംഗീകരിക്കാന്‍ ഇയാള്‍ തയ്യാറാകുന്നില്ലെന്ന് അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു. മൊഴികളും പരസ്പര വിരുദ്ധമാണ്.
സംഭവം നടക്കുന്ന ദിവസം ഉച്ചയ്ക്ക് ഒന്നുമുതല്‍ ആറുവരെ ഇയാള്‍ പരിസരത്ത് ഉണ്ടായിരുന്നുവെന്ന് പൊലീസിന് ടവര്‍ ലൊക്കേഷനില്‍നിന്ന് മനസിലായിരുന്നു. എന്നാല്‍ താന്‍ സ്ഥലത്തില്ലായിരുന്നുവെന്ന വാദമാണ് ഇയാളുടേത്.
Discussion about this post