ഡല്‍ഹി: സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ എംഎല്‍എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തിന് സിബിഐ നോട്ടിസ്. അടുത്ത തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ ഹാജരായി മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഉത്തരാഖണ്ഡിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കുടുങ്ങിയിരിക്കുന്ന ഹരീഷ് റാവത്തിന് സിബിഐ അന്വേഷണം തലവേദയായേക്കും.
എംഎല്‍എമാര്‍ക്ക് റാവത്ത് പണം വാഗ്ദാനം ചെയ്യുന്നത് എന്നവകാശപെപട്ട ഒളികാമറ ദൃശ്യം പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്ന് റാവത്ത് പറയുന്നു. താന്‍ ആര്‍ക്കെങ്കലും പണമോ പദവിയോ വാഗ്ദാനം ചെയ്തതായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ തന്നെ ക്ലോക്ക് ടവറില്‍ പരസ്യമായി തൂക്കിലേറ്റാമെന്നും റാവത്ത് പറഞ്ഞിരുന്നു. ഡെറാഡൂണിലെ പ്രമുഖ മന്ദിരമാണ് ക്ലോക്ക് ടവര്‍.
സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ സഭയില്‍ വിശ്വാസവോട്ട് തേടുന്നതില്‍ കോടതി കേന്ദ്രത്തിന്റെ അഭിപ്രായവും തേടിയിട്ടുണ്ട്. ഇതിനിടെയാണ് സിബിഐ നോട്ടിസ്.
Discussion about this post