ജയ്പൂര്‍: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബര്‍ട്ട് വധേരയ്ക്ക് ബന്ധമുള്ള കമ്പനി നടത്തിയ ഭൂമി തട്ടിപ്പില്‍ കള്ളപ്പണം വെളുപ്പിച്ചെന്ന പാതിയെത്തുടര്ന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) രാജസ്ഥാനിലെ ബിക്കനേറിലെ എട്ടിടങ്ങളില്‍ പരിശോധന നടത്തി. വധേരയുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന കമ്പനി നടത്തിയ ഭൂമിയിടപാടുകളുടെ രേഖകള്‍ ഇഡി ഉദ്യോഗസ്ഥര്‍ പരശോധിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു പരിശോധന തുടങ്ങിയത്.
ഇവിടെ എഴുപത് ഏക്കറോളം ഭൂമി കമ്പനി വാങ്ങിയതുമായി ബന്ധപ്പെട്ടായിരുന്നു റെയ്ഡ് നടത്തിയത്. രേഖകളും ഡാറ്റകളും പിടിച്ചെടുക്കുന്നതിനായിരുന്നു ഇതെന്നും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ക്ക് ഉടന്‍ സമന്‍സ് അയക്കുമെന്നും ഇഡി അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് കേന്ദ്ര ഏജന്‍സി ഇതുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. സംസ്ഥാന പൊലീസിന്റെ എഫ്ഐആറിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.
Discussion about this post