ഡല്‍ഹി: ഉത്തരാഖണ്ഡില്‍ ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടി സുപ്രീംകോടതിയും ശരിവച്ചു. നാളെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് വിശ്വാസവോട്ട് തേടാനിരിക്കെയാണ് നിര്‍ണായകമായ സുംപ്രീംകോടതി വിധി. തങ്ങളെ അയോഗ്യരാക്കിയതിനെതിരെ വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.
സഭയില്‍ നിന്നും തങ്ങളെ അയോഗ്യരാക്കിയ നടപടി ചോദ്യം ചെയ്ത് വിമത എംഎല്‍എമാര്‍ നല്കിയ ഹര്‍ജി ഉത്തരാഖണ്ഡ് ഹൈക്കോടതി ഇന്ന് തള്ളിയിരുന്നു. തുടര്‍ന്ന് വിധിക്കെതിരെ തിരക്കിട്ട് ഇവര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകായിരുന്നു. വിധിയോടെ വിമതര്‍ക്ക് വോട്ടെടുപ്പില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവരും. വിമതര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ലെങ്കില്‍ ഹരീഷ് റാവത്തിന് ഭൂരിപക്ഷം ലിഭിക്കുമെന്ന് പ്രതീക്ഷക്കപ്പെടുന്നു.
മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി.
ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതിനെതിരെ ഹരിഷ് റാവത്ത് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി രാഷ്ട്രപതി ഭരണം റദ്ദാക്കി. വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിച്ചു. എന്നാല്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ഹരീഷ് റാവത്ത് സര്‍ക്കാരിനോട് ഏപ്രില്‍ 29 ന് വിശ്വാസവോട്ട് തേടാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്ത സുപ്രീം കോടതി നാളെ വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിക്കുകയായിരുന്നു.
Discussion about this post