തലശ്ശേരി: കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനുള്ള അനുമതിക്കായി സിപിഎം നേതാവ് പി. ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ചികിത്സാ ആവശ്യങ്ങള്‍ക്കായി മെയ് 17,18 തിയതികളില്‍ ജില്ലയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കണമെന്നാണ് ജയരാജന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ വോട്ടെടുപ്പ് ദിവസം ജില്ലയില്‍ പ്രവേശിച്ച് വോട്ടു ചെയ്യാന്‍ കോടതി നേരത്തേ അനുമതി നല്‍കിയിരുന്നു.
കതിരൂര്‍ മനോജ് വധക്കേസില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായാണ് ജയരാജനെ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. രണ്ടു മാസത്തേക്കോ അല്ലങ്കില്‍ കേസില്‍ കുറ്റപത്രം നല്‍കുന്നതുവരെയോ കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥന്‍ എപ്പോള്‍ വിളിച്ചാലും ഹാജരാകണം, സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ പാടില്ല എന്നീ മൂന്ന് വ്യവസ്ഥകളോടെയാണ് കോടതി ജയരാജന് ജാമ്യം അനുവദിച്ചത്.
Discussion about this post