നൈനിറ്റാള്‍: ഇത്തരാഖണ്ഡിലെ നിയമസഭയില്‍ നടന്ന വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. 71 അംഗ നിയമസഭയില്‍ ഹരീഷ് റാവത്ത് സര്‍ക്കാരിന് അനുകൂലമായി 34 വോട്ട് ലഭിച്ചു. ബിജെപി എംഎല്‍എ ഭീം ലാല്‍ ആര്യ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് ചെയ്തു. ഓപ്പം കോണ്‍ഗ്രസ് എംല്‍എ രേഖാ ആര്യ ബിജെപിയെയും പിന്തുണച്ചു. ബിജെപിക്ക് 28 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് രണ്ടു ബിഎസ്പി അംഗങ്ങളുടെയും മൂന്നു സ്വതന്ത്രരുടെയും ഉത്തരാഖണ്ഡ് ക്രാന്തി ദളിന്റെ ഒരാളുടെയും പിന്തുണ ലഭിച്ചു. ഒപ്പം സ്പീക്കറും തന്റെ നിലപാട് പ്രിന്‍സിപ്പല്‍ ലെജിസ്ലേറ്റീവ് അസംബ്ലി സെക്രട്ടറിയെ മുദ്രവച്ച കവറില്‍ അറിയിച്ചു. ഫലം സുപ്രീംകോടതിക്ക് കൈമാറും.
സ്പീക്കര്‍ അയോഗ്യരാക്കിയ ഒമ്പത് കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ക്ക് വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഇവരുടെ അയോഗ്യത ഉത്തരാഖണ്ഡ് ഹൈക്കോടതി ശരിവച്ചിരുന്നു. തുടര്‍ന്ന് സുപ്രീംകോടതി ഈ ഉത്തരവ് സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചിരുന്നു. മാര്‍ച്ച് 18ന് ഹരീഷ് റാവത്ത് മന്ത്രിസഭയിലെ ഒമ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറി ബിജെപിക്കൊപ്പം ചേര്‍ന്നതാണ് സംസ്ഥാനത്ത് ഭരണ പ്രതിസന്ധിയുണ്ടാക്കിയത്. ഇതേതുടര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദമുന്നയിച്ചു. എന്നാല്‍ കൂറുമാറിയ എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കി.
ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതിനെതിരെ ഹരിഷ് റാവത്ത് ഹൈക്കോടതിയിലെത്തി. ഹൈക്കോടതി രാഷ്ട്രപതി ഭരണം റദ്ദാക്കി. വിശ്വാസവോട്ട് തേടാന്‍ നിര്‍ദേശിച്ചു. എന്നാല്‍ രാഷ്ട്രപതിഭരണം റദ്ദാക്കിയ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നത് സുപ്രീംകോടതി തടഞ്ഞു. ഹരീഷ് റാവത്ത് സര്‍ക്കാരിനോട് ഏപ്രില്‍ 29 ന് വിശ്വാസവോട്ട് തേടാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നത്. തുടര്‍ന്ന് സുപ്രീംകോടതിയും കോടതി മേല്‍നോട്ടത്തില്‍ വിശ്വാസവോട്ടിന് ഉത്തരവിടുകയായിരുന്നു.
Discussion about this post