ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ വിവാദത്തില്‍ ആം ആദ്മി പാര്‍ട്ടിയെ വിമര്‍ശിച്ചുകൊണ്ട് പ്രമുഖ എഴുത്തുകാരന് ചേതന്‍ ഭഗത്. മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമല്ലെന്നും തിയതിയില്‍ ഉണ്ടായിരിക്കുന്നത് ചെറിയ തെറ്റ് മാത്രമാണെന്നും ഡല്‍ഹി സര്‍വ്വകലാശാല രജിസ്ട്രാര്‍ അറിയിച്ചതിന് പിന്നാലെയാണ് ചേതന്‍ ഭഗത് എ.എ.പിയെ വിമര്‍ശിച്ചുകൊണ്ട് രംഗത്ത് വന്നത്.
I hope the media learns a lesson and doesn't waste time and headlines on baseless allegations such as the degree fiasco.
— Chetan Bhagat (@chetan_bhagat) May 10, 2016
അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നാലെ പോകാന്‍ പാടില്ലെന്ന് മാധ്യമങ്ങള്‍ പഠിക്കണം. ആദ്യം ബിരുദം ഇല്ലെന്നായിരുന്നു. പിന്നീട് അത് വ്യാജമാണെന്നായി. ഇപ്പോഴിതാ ബരുദമുണ്ട് എന്നാല്‍ അദ്ദേഹം ക്ലാസില്‍ ശ്രദ്ധിച്ചിരുന്നില്ല എന്നായി എന്നും ചേതന്‍ ഭഗത് ട്വിറ്ററില്‍ കൂടി പരിഹസിക്കുന്നു.
First it was there is no degree. Now it is a fake degree. Next it will be degree is real but he wasn't paying attention in class.
— Chetan Bhagat (@chetan_bhagat) May 9, 2016
ഇനി എന്താണ് പറയാന്‍ പോകുന്നത്. ഡല്‍ഹി സര്‍വ്വകലാശാല തന്നെ വ്യാജമെന്നാണോ. അവിടുത്തെ ഉദ്യോഗസ്ഥര്‍ മോദി ഭക്തരാണെന്നാണോ, ബിരുദം വിലകൊടുത്ത് വാങ്ങിയതായിരുന്നുവെന്നോ. ഈ വിവാദത്തിലൂടെ എഎപി അതിന്റെ വിശ്വാസ്യത കളഞ്ഞ് കുളിച്ചെന്നും ചേതന്‍ ഭഗത് വിമര്‍ശിച്ചു.
Now what? The DU is fake? DU officials are bhakts? Media has been bought? Degree was for sale? Think fast guys. https://t.co/AW19aUm8QN
— Chetan Bhagat (@chetan_bhagat) May 10, 2016
കോടിക്കണക്കിന് ആളുകള്‍ ഈ രാജ്യത്തുണ്ട്. ഓരോരുത്തര്‍ക്കും അവരുടേതായി പ്രശ്നങ്ങളുമുണ്ട്. അതില്‍ ശ്രദ്ധിക്കൂ. അല്ലാതെ ശ്രദ്ധ നേടുന്നതിനായി ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങള്‍ക്ക് പിന്നാലെ പോകരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിക്കുന്നു.
There's 1.3billion people in this country. Each have their problems. Let's focus on that rather than baseless attention seeking politics.
— Chetan Bhagat (@chetan_bhagat) May 10, 2016
Discussion about this post