തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വാഹനങ്ങള്‍ തടയാന്‍ സ്ഥാപിച്ച ബൊള്ളാഡുകള്ക്കിടയിലൂടെ സുരക്ഷാ സംവിധാനങ്ങള്‍ അവഗണിച്ച് സ്ഫോടക വസ്തുക്കളുമായി കാര്‍ പാഞ്ഞുകയറി. പടിഞ്ഞാറേ നടയിലെ ബ്ലോക്കറുകള്ക്കിടയിലൂടെയാണ് മോക്ഡ്രില്ലിന്റെ ഭാഗമായി തോക്കും മറ്റ് സ്ഫോടക വസ്തുക്കളുമായെത്തിയ കാര്‍ പാഞ്ഞുകയറിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. ക്ഷേത്രത്തിലേക്ക് ആയുധങ്ങളും സ്ഫോടകവസ്തുക്കളുമായി ആക്രമണം നടക്കുമെന്ന് കണ്ട്രോള് റൂമില്‍ സന്ദേശമെത്തിയിരുന്നു.ഇതേത്തുടര്‍ന്ന് നാലു നടകളിലെയും സുരക്ഷ ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിച്ചു . ഇതിനിടെ പടിഞ്ഞാറേ നടവഴി പാഞ്ഞെത്തിയ വെള്ള അംബാസിഡര്‍ കാര്‍ ബ്ലോക്കറുകള്‍ മറികടന്ന് അകത്തേക്ക് പ്രവേശിക്കുകയായിരുന്നു. ഉടന്‍തന്നെ കാര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ വളയുകയും കാറിനകത്ത് സ്റ്റെണ്ഗണ്ണുമായി ഉണ്ടായിരുന്ന മൂന്നുപേരില്‍നിന്നും ആയുധങ്ങളും രേഖകളും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കാറിന്റെ ഡിക്കിയില്‍ നിന്നും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു.
കാര്‍ പാഞ്ഞുകയറിയപ്പോള്‍ കാറിന്റെ പുറകിലെ ഡോര്‍ ഒരു ബ്ലോക്കറില്‍ ചെറുതായൊന്ന് ഉരസുകമാത്രമാണ് ചെയ്തത്.8.9 കോടി ചിലവിട്ടാണ് അമിത വേഗതയില്‍ ക്ഷേത്രത്തിലേക്ക് വരുന്ന വാഹനങ്ങളെ തടയുന്നതിന് ക്ഷേത്രത്തിലേക്കുള്ള നാല് പ്രധാന പാതകളിലും ഇടറോഡുകളിലും ബൊള്ളാഡുകളും ബ്ലോക്കറുകള്‍ സ്ഥാപിച്ചത്.
ഇതിനിടെ കിഴക്കേ നടയില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരാളെയും വടക്കേ നടയില്‍ കത്തിയുമായി അകത്ത് കയറാന്‍ ശ്രമിച്ച സ്ത്രീയെയും മോക്ഡ്രില്ലില്‍ കണ്ടെത്തി. ഡിറ്റക്ടറുകള്‍ ഉപയോഗിച്ചാണ് ഇവരുടെ പക്കലുള്ള ആയുധങ്ങള്‍ കണ്ടെത്തിയത്.
Discussion about this post