ചെന്നൈ: കിഷ്ക്കിന്ധ അമ്യൂസ്മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു വീണ സംഭവത്തില്‍ പാര്‍ക്ക് ഉടമസ്ഥനായ നവോദയ അപ്പച്ചന്റെ മകനും മലയാളിയുമായി ജോസ് പുന്നൂസ്, മാനേജര്‍ ശക്തിവേല്‍ എന്നിവരെ കാഞ്ചീപുരം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാര്‍ക്കിലെ ഡിസ്കോ ഡാന്‍സര്‍ റൈഡ് തകര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പതിനഞ്ച് അടി ഉയരത്തില്‍ നിന്നാണ് സാങ്കേതിക തകരാര്‍ മൂലം റൈഡ് തകര്‍ന്നു വീണത്.
ചെന്നൈയില്‍ അടുത്തിടെയുണ്ടായ പ്രളയത്തില്‍ വലിയ നാശനഷ്ടം ബാധിച്ചതിനു ശേഷം പാര്‍ക്കിലെ തന്നെ ഏറ്റവും വലിയ റൈഡായ ഡിസ്കോ ഡാന്‍സര്‍ പ്രവര്‍ത്തന രഹിതമായിരുന്നു. ഇതേത്തുടര്‍ന്ന മാസങ്ങളോളം പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുക്കുന്നതിനു മുന്‍പ് കഴിഞ്ഞ ദിവസമാണ് ഇതിന്റെ പ്രവര്‍ത്തനക്ഷമത വീണ്ടും പരിശോധിച്ചത്.
Discussion about this post