കൊച്ചി: പ്രശസ്ത ക്രിക്കറ്റ് താരവും,തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയുമായ എസ് ശ്രീശാന്ത് ഇടപ്പള്ളി പയസ് സ്കൂളിലെ 13 നം ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി.കേന്ദ്രസര്‍ക്കാരിന്റെ വികസനപദ്ധതികള്‍ കേരളത്തിലും വരാന്‍ സംസ്ഥാനത്തും എന്‍.ഡി.എ അധികാരത്തിലെത്തേണ്ടത് ആവശ്യമാണെന്ന്്. ശ്രീശാന്ത് പറഞ്ഞു.കേരളത്തില്‍ ഇത്തവണ 71 സീറ്റിലധികം എന്‍ ഡി എ കരസ്ഥമാക്കുമെന്നും എസ് ശ്രീശാന്ത് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ജയിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
വോട്ട് രേഖപ്പെടുത്തിയ ശേഷം ശ്രീശാന്ത് ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലും,ഇടപ്പള്ളി സെന്റ് ജോര്‍ജ് പള്ളിയിലും,കലൂര്‍ നൊവേന പള്ളിയിലും ദര്‍ശനം നടത്തിയ ശേഷം തിരുവനന്തപുരത്തേയ്ക്ക് പുറപ്പെട്ടു.
Discussion about this post