ഡമാസ്ക്കസ്: ഇസ്ലാമിക് സ്റ്റേറ്റ്(ഐഎസ്) റിക്രൂട്ടര്‍ യൂസഫ് അല്‍ ഹിന്ദി എന്നറിയപ്പെടുന്ന ഷാഫി ആര്‍മര്‍ ജീപ്പിച്ചിരിപ്പുണ്ടെന്ന് റിപ്പോര്‍ട്ട്. ഇയാള്‍ കഴഞ്ഞ മാസം അമേരിക്ക സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. കര്‍ണാടക സ്വദേശിയായ ഇയാള്‍ ഇന്ത്യയില്‍നിന്നു ഇപ്പോഴും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ആളുകളെ റിക്രൂട്ട് ചെയ്തുവരികയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
‘ഇയാള്‍ കൊല്ലപ്പെട്ടുവെന്ന് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷാഫി ആര്‍മര്‍ ജീവിപ്പിച്ചിരുപ്പുണ്ട്. തീവ്രവാദത്തോട് ആഭിമുഖ്യമുള്ള ഇന്ത്യന്‍ പൗരന്മാരുമായി ഇയാള്‍ ഇപ്പോഴും ആശയവിനിമയം നടത്തുന്നുണ്ടെ്’- ഉയര്‍ന്ന രഹസ്യാന്വേഷണ ഉദ്യോഗസ്ഥന് പറഞ്ഞു. ഐഎസിന്റെ അന്‍സാര്‍ ഉല്തവാഹിദ് എന്ന വിഭാഗത്തിന്റെ തലവനാണ് ഷാഫി. സുല്‍ത്താന്റെ മരണശേഷമാണ് ഇയാള്‍ ഈ പദവിയിലെത്തിയത്. ഇയാള്‍ ജാനൂദ് അല്‍ ഖാലിഫ ഹിന്ദ് എന്ന ഭീകരസംഘടനയ്ക്കും രൂപംനല്കിയിരുന്നതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഭീകരാക്രമണം ലക്ഷ്യമിട്ടാണ് ഷാഫി ഈ സംഘടനയ്ക്ക് രൂപംനല്കിയത്. ഇന്ത്യന്‍ മുജാഹിദ്ദീന്‍ ബദലായാണ് സംഘടന രൂപമെടുത്തത്.
അടുത്തിടെ രഹസ്യാന്വേഷണ ബ്യൂറോയും (ഐബി) ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ചേര്‍ന്ന് രാജ്യവ്യാപകമായി നടത്തിയ പരിശോധനയില്‍ ഐഎസ് ബന്ധമുള്ള 14 പേരെ അറസ്റ്റുചെയ്തിരുന്നു. ഇവരെയെല്ലാം ഐഎസ്സുമായി അടുപ്പിച്ചത് ഷാഫി ആര്‍മര്‍ ആണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിരുന്നു.
Discussion about this post