വയനാട്: ഇടത് വലത് മുന്നണികളെ അമ്പരിപ്പിച്ച് വയനാട്ടിലെ പോളിംഗ് ശതമാനം. സംസ്ഥാനത്ത് തന്നെ മികച്ച പോളിംഗ് ശതമാനം രേഖപ്പെടുത്തിയ വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഏതാണ്ട് എണ്‍പത് ശതമാനത്തോളം പേര് വോട്ട് രേഖപ്പെടുത്തിയെന്നാണ് അനൗദ്യോഗിക വിവരം. ആദിവാസി നേതാവ് സി.കെ ജാനു എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുല്‍ത്താന്‍ ബത്തേരി അതുകൊണ്ട് തന്നെ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.
പോളിംഗ് ശതമാനം ഉയര്‍ന്നത് നേട്ടമായി എല്ലാ മുന്നണികളും ചൂണ്ടിക്കാണിക്കുമ്പോഴും എന്‍ഡിഎ ശക്തമായ മണ്ഡലങ്ങളിലെ കനത്ത പോളിംഗ് സംബന്ധിച്ച ആശങ്ക ഇടത് വലത് മുന്നണികള്‍ക്കുണ്ട്. സുല്‍ത്താന്‍ ബത്തേരിയില്‍ രാഷ്ട്രീയത്തിനും ഉപരി വ്യക്തിപരമായ വോട്ടുകള്‍ ജാനുവിന് ലഭിച്ചിട്ടുണ്ട് എന്നാണ് ജാനുവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പറയുന്നത്. സുല്‍ത്താന്‍ ബത്തേരിയിലെ ഉയര്‍ന്ന പോളിംഗ് ശതമാനം ഇരു മുന്നണികള്‍ക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
Discussion about this post