ഡല്‍ഹി: കേരളത്തില്‍ ബിജെപിയ്ക്ക് എട്ട് വരെ സീറ്റുകള്‍ പ്രവചിച്ച് ടുഡേ ചാണക്യ എക്സിറ്റ് പോള്‍ സര്‍വ്വേ ഫലം. ഇടത് മുന്നണിയും യുഡിഎഫും തമ്മില്‍ ബലാബലം സീറ്റുകള്‍ നേടുന്ന എക്സിറ്റ് പോള്‍ തൂക്ക് മന്ത്രിസഭയ്ക്കും സാധ്യത കല്പിക്കുന്നു
ഇടത് മുന്നണി 75 സീറ്റുകള്‍ നേടുമെന്നും ഇതില്‍ ഒന്‍പത് സീറ്റുകള്‍ വരെ കുറയാനും കൂടാനും സാധ്യതയുണ്ടെന്നും എക്സിറ്റ് പോള്‍ കണ്ടെത്തുന്നു. യുഡിഎഫ് 57 സീറ്റുകള്‍ നേടും, ഇതില്‍ ഒന്‍പത് സീറ്റ് വരെ കുറയാനും, കൂടാനും സാധ്യതയുണ്ടെന്നും സര്‍വ്വേ കണ്ടെത്തുന്നു. ബിജെപി എട്ട് സീറ്റുകള്‍ നേടും. ഇതിനോട് നാല് സീറ്റ് കൂടാനും കുറയാനും സാധ്യതയുണ്ടെന്നും ചാണക്യ പ്രവചിക്കുന്നു.
എല്‍ഡിഎഫ്-42 ശതമാനം, യുഡിഎഫ് 37 ശതമാനം, ബിജെപി 15 ശതമാനം എന്നിങ്ങനെയായിരിക്കും വോട്ട് വിഭജനം. നേരത്തെ ലോകസഭ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി അധികാരത്തിലെത്തുമെന്ന് പ്രവചിച്ച് ശ്രദ്ധേയമായ ഏജന്‍സിയാണ് ചാണക്യ.
ബിഡിപി അസോസിയേറ്റ് എന്ന ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ യുഡിഎഫ് തകര്‍ന്നടിയുമെന്ന് വ്യക്തമാക്കുന്നു. 15 വരെ സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഈ സര്‍വ്വേ പറയുന്നു. നൂറിലധികം സീറ്റുകളാണ് ഈ സര്‍വ്വെ ബിജെപിയ്ക്ക് പ്രവചിക്കുന്നത്.
Discussion about this post