തിരുവനന്തപുരം: നേമത്ത് ഇടതും മുന്നണിയും, യുഡിഎഫും ക്രോസ് വോട്ട് ചെയ്തുവെങ്കിലും അതിനെ മറികടന്ന് ജയിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഒ രാജഗോപാല്‍. നേമത്ത് 8000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നേമത്ത് സിപിഎമ്മിന് അനുകൂലമായി കോണ്‍ഗ്രസ് വോട്ടുമറിച്ചെന്നും രാജഗോപാല്‍ പറഞ്ഞു. ഈ ഒത്ത് കളിക്ക് ദേശീയനേതൃത്വം ഇടപെട്ടാണ് ധാരണയുണ്ടാക്കിയത്. സുരേന്ദ്രന്‍ പിള്ളയെ നിര്‍ത്തിയത് തന്നെ ക്രോസ് വോട്ടിംഗിന് വേണ്ടിയാണ്. വോട്ടിംഗ് ദിവസം ബൂത്തുകളില്‍ പോലും കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കാണാനില്ലായിരുന്നുവെന്നും രാജഗോപാല്‍ പറഞ്ഞു.
തിരുവനന്തപുരം: നേമം,വട്ടിയൂര്‍ക്കാവ് നിയോജകമണ്ഡലങ്ങളില്‍ എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് ബി.ജെ.പിയെ തോല്‍പിക്കാന്‍ വോട്ട് മറിച്ചെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ആരോപിച്ചു. ബി.ജെ.പിക്ക് വിജയം നിഷേധിക്കാന്‍ എല്‍.ഡി.എഫും, യു.ഡിഎഫും ചേര്‍ന്ന് ഒത്തുകളിക്കുകയായിരുന്നു. എല്‍.ഡി.എഫിലേയും, യു.ഡി.എഫിലേയും ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് അവഗണിച്ചാണ് ഇങ്ങനെ ചെയ്തതെന്നും കുമ്മനം ആരോപിച്ചു. കഴക്കൂട്ടം, കോവളം, തിരുവനന്തപുരം മണ്ഡലങ്ങളിലും ഇത്തരത്തിലുള്ള ഒത്ത് കളി നടന്നുവെന്നും ബിജെപി ആക്ഷേപിച്ചു.
എന്‍ഡിഎയ്ക്ക് ജയപ്രതീക്ഷയുള്ള ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് സിപിഎം സ്ഥാനാര്‍ത്ഥിയെ സഹായിച്ചുവെന്ന് ബിജെപി ദേശീയ നിര്‍വ്വഹക സമിതിയംഗവും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ പി.എസ് ശ്രീധരന്‍ പിള്ള ആരോപിച്ചു.
Discussion about this post