ജയ്പുര്‍: സ്പീഡ് പോസ്റ്റിലൂടെ ഭര്‍ത്താവ് തലാക്ക് ചൊല്ലിയതിനെത്തുടര്‍ന്ന് യുവതി സുപ്രീം കോടതിയില്‍. ഇസ്ലാമിക വിവാഹ മോചന രീതികളില്‍ മാറ്റംവരുത്തണമെന്നാണ് ഇരുപത്തഞ്ചുകാരിയായ ജയ്പൂര്‍ സ്വദേശി ആഫ്രീന്‍ റഹ്മാന്റെ ആവശ്യം. രാജസ്ഥാനിലെ 2014 ല്‍ മാട്രിമോണിയല്‍ വെബ്സൈറ്റിലെ പരസ്യം വഴിയാണ് ആഫ്രിന്റെ കുടുംബം വരനെ കണ്ടെത്തിയത്.
രണ്ടു മൂന്നു മാസം കഴിഞ്ഞപ്പോള്‍ മുതല്‍ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ സ്ത്രീധനം ആവശ്യപ്പെടാനും മാനസികമായും ശാരീരികമായും പീഡിപ്പിക്കാനും തുടങ്ങി. വീടു വിട്ടിറങ്ങാനും ആവശ്യപ്പെട്ടു. സ്വന്തം വീട്ടിലെത്തി കുറച്ചുദിവസത്തിനു ശേഷം സ്പീഡ് പോസ്റ്റ് മുഖാന്തിരം ഭര്‍ത്താവ് തലാക്ക് അയക്കുകയായിരുന്നുവെന്ന് ആഫ്രീന്‍ പറഞ്ഞു. അഖിലേന്ത്യാ മുസ്ലിം സ്ത്രീ വ്യക്തി നിയമ ബോര്‍ഡ് പ്രസിഡന്റ് ഷയിസ്താ അംബറും മൂന്നു തലാക്ക് സമ്പ്രദായത്തിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post