തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടെപ്പില്‍ എ ഗ്രൂപ്പിന് കനത്ത തിരിച്ചടി നേരിട്ടതോടെ ഉമ്മന്‍ചാണ്ടി ഇനി പ്രതിപക്ഷ നേതൃത്വസ്ഥാനം ഏറ്റെടുക്കാനിടയില്ല. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവ് ആയേക്കും. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസ് എം.എല്‍.എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പികാരാണ് എന്നതും ഉമ്മന്‍ചാണ്ടിയുടെ പിന്മാറ്റത്തിന് കാരണമായി, പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളായ വി.എസ് ശിവകുമാറും കെ. മുരളീധരനും വി.ഡി സതീശനും ജയിച്ചുകയറിയപ്പോള്‍ എ ഗ്രൂപ്പിലെ പ്രമുഖരായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്, സ്പീക്കര്‍ എന്‍ ശക്തന്, ശിവദാസന്‍ നായര്‍ തുടങ്ങിയവര്‍ പരാജയപ്പെട്ടു.
വിശ്വസ്തനായ ടി.സിദ്ദിഖ് കുന്നമംഗലത്ത് പരാജയപ്പെട്ടത് ഉമ്മന്‍ ചാണ്ടിക്ക് കനത്ത തിരിച്ചടിയായി. മൂവാറ്റുപുഴയില്‍ പ്രമുഖ നേതാവായ ജോസഫ് വാഴയ്ക്കന് തോറ്റത് ഐ ഗ്രൂപ്പിനും തിരിച്ചടിയായി
Discussion about this post