തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ കോണ്‍ഗ്രസില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി പുതിയ കലഹം. ഇന്ന് മുഖ്യമന്ത്രിസ്ഥാനം രാജിവച്ച ഉമ്മന്‍ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനത്തിന് ഇല്ലെന്ന് അറിയിച്ചതോടെയാണ എ, ഐ ഗ്രൂപ്പുകള്‍ അവകാശവാദമുന്നയിച്ചു രംഗത്തെത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ച തീരുമാനങ്ങള്‍ ഹൈക്കമാന്റ് എടുക്കുമെന്ന് ഇന്നലെ പറഞ്ഞ ഉമ്മന്‍ചാണ്ടി അടുത്ത വിശ്വസ്തരോട് താന്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിനില്ലെന്ന് വ്യക്തമാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതോടെ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കണമെന്ന ആവശ്യം ഉന്നയിച്ചു. കൂടുതല്‍ എംഎല്‍എമാര്‍ ഐ ഗ്രൂപ്പിനാണെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. അതേസമയം കെ. മുരളീധരനെ ഉയര്‍ത്തിക്കാട്ടിയാണ് എ ഗ്രൂപ്പ് പ്രതിപക്ഷ നേതൃസ്ഥാനത്തിനായി വാദിക്കുന്നത്.
Discussion about this post