ഹരിഷാ റാവത്തിന് തലവേദനയായി ഉത്തരാഖണ്ഡില്‍ ദളിതര്‍ക്കൊപ്പം ക്ഷേത്രത്തില്‍ പ്രവേശനം നടത്തിയ ബിജെപി എംപിയും സംഘവും ആക്രമിക്കപ്പെട്ട സംഭവം. പിന്നോക്കജാതിക്കാര്‍ക്ക് പ്രവേശനം നിഷേധിച്ച ക്ഷേത്രത്തില്‍ ദളിതര്‍ക്കൊപ്പം സന്ദര്‍ശനം നടത്തിയ . ബിജെപി എംപി തരുണ്‍ വിജയ് ആണ് ആക്രമണത്തിനിരയായത്. ഉത്തരാഖണ്ഡിലെ ചക്രാതയിലാണ് സംഭവം ഉണ്ടായത്.
ഡെറാഡൂണില്‍ നിന്നും 180 കിലോമീറ്റര്‍ അകലെ പുനാ ഗ്രാമത്തിലുള്ള സില്‍ഗുര്‍ ദേവ്ത ക്ഷേത്രത്തില്‍ വെച്ചാണ് ചിലര്‍ എംപിയേയും ദളിതരേയും ആക്രമിച്ചത്. കല്ലേറില്‍ പരുക്കേറ്റ എംപിയെ സമീപത്തുള്ള സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംപിയുടെ കാറും അക്രമികള്‍ തല്ലിതകര്‍ത്തു. സംഭവത്തെ മുഖ്യമന്ത്രി ഹരീഷ് റാവത്ത് അപലപിച്ചിട്ടുണ്ട്.
Discussion about this post