കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ പരസ്യ വിമര്‍ശനവുമായി കെ. സുധാകരന് രംഗത്ത്. താനടക്കമുളളവരുടെ തോല്‍വിയുടെ ഉത്തരവാദിത്വം പാര്‍ട്ടി നേതാക്കള്‍ക്കാണ്. നേതൃത്വത്തിന്റെ വീഴ്ച തന്നെയാണ് പരാജയത്തിന്റെ പ്രധാന കാരണം.
കെപിസിസിയുടെ അനങ്ങാപ്പാറ നയമാണ് തിരിച്ചടിയായത്. യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം തിരിച്ചടിയായി. പോരായ്മകളെയും ആരോപണങ്ങളെയും പ്രതിരോധിക്കുവാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
സതീശന് പാച്ചേനിയുടെ പരാജയം ഞെട്ടിപ്പിക്കുന്നതാണെന്നും സുധാകരന് വ്യക്തമാക്കി. നേരത്തെ കോണ്‍ഗ്രസ് നേതാക്കളായ വിഡി സതീശന്, പത്മജ വേണുഗോപാല്‍, കെ മുരളീധരന്, ജോസഫ് വാഴയ്ക്കന്, ഷാനിമോള്‍ ഉസ്മാന് എന്നിവര്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു.
Discussion about this post