ഡല്‍ഹി: നേരന്ദ്രമോദി സര്‍ക്കാരിന്റെ രണ്ടാംവാര്‍ഷികത്തോട് അനുബന്ധിച്ച് 28ന് ഇന്ത്യാ ഗേറ്റില്‍ നടക്കുന്ന പരിപാടി ബിഗ് ബി അമിതാഭ് ബച്ചന് നയിക്കും. പ്രധാനമന്ത്രിയുള്‍പ്പെടെയുള്ള കേന്ദ്രമന്ത്രിമാര്‍ ചടങ്ങിനെത്തുമെന്നാണ് കരുതപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ സര്‍ക്കാരിന്റെ രണ്ടുവര്‍ഷത്തെ നേട്ടങ്ങളും പ്രധാന പദ്ധതികളും പരാമര്‍ശിക്കും. ‘ഒന്ന് ചിരിക്കൂ’ എന്ന പേരില്‍ നടക്കുന്ന പരിപാടി ദൂരദര്ശന് സംപ്രേഷണം ചെയ്യും.
സ്വച്ഛ് ഭാരത് അഭിയാന്, ഡിജിറ്റല്‍ ഇന്ത്യാ തുടങ്ങിയ പദ്ധതികള്‍ പ്രത്യേകം എടുത്തുകാട്ടും. മറ്റ് സാംസ്കാരിക പരിപാടികളുമുണ്ട്. രാജ്യത്തെ മറ്റ് പ്രധാനനഗരങ്ങളിലും വാര്‍ഷികത്തിന്റെ ഭാഗമായി പരിപാടികള്‍ നടക്കും. വെങ്കയ്യ നായിഡു, നിതിന്‍ ഗഡ്കരി, പീയുഷ് ഗോയല്‍, രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ് എന്നീ കേന്ദ്രമന്ത്രിമാര്‍ വാര്‍ഷികാഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കും.
ബോളിവുഡ് താരങ്ങളായ അനുപം ഖേര്‍, മധൂര്‍ ബന്ദാര്‍ക്കര്‍, പ്രസൂണ്‍ ജോഷി തുടങ്ങിയ ബോളിവുഡ് താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. അഞ്ചു മണിക്കൂറോളം പരിപാടികള്‍ നീളും.
Discussion about this post