തിരുവനന്തപുരം: സിപിഎം മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് നേരത്തേതന്നെ തീരുമാനമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പൊതുഭരണത്തിനൊപ്പം ആഭ്യന്തരം, വിജിലന്‍സ്, ഐടി വകുപ്പുകള്‍ കൈകാര്യം ചെയ്യും. ധനകാര്യം-തോമസ് ഐസക്. ഇ.പി.ജയരാജന്-വ്യവസായം, കായികം. എ.കെ.ബാലന്-നിയമം, സാംസ്കാരികം, പിന്നാക്കക്ഷേമം. ടി.പി.രാമകൃഷ്ണന്- എക്സൈസ്, തൊഴില്‍. സി.രവീന്ദ്രനാഥ- വിദ്യഭ്യാസം. ജി.സുധാകരന്-പൊതുമരാമത്ത്, റജിസ്ട്രേഷന്. ജെ.മേഴ്സിക്കുട്ടിയമ്മ-ഫിഷറീസ്, പരമ്പരാഗത വ്യവസായം. എ.സി. മൊയ്തീന്-സഹകരണം, ടൂറിസം. മുന്‍പ് കെ.ടി. ജലീലിനെയായിരുന്നു ടൂറിസം മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന് തദ്ദേശസ്വയംഭരണ വകുപ്പ് നല്കി. കെ.കെ. ഷൈലജ- ആരോഗ്യം, സാമൂഹികക്ഷേമം. കടകംപള്ളി സുരേന്ദ്രന്-വൈദ്യുതി, ദേവസ്വം.
സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച് ഉഭയകക്ഷി ചര്‍ച്ചയില്‍ ധാരണയായി. റവന്യൂ, ഭക്ഷ്യം, വനം, കൃഷി വകുപ്പുകളാകും സിപിഐ മന്ത്രിമാര്‍ കൈകാര്യം ചെയ്യുക. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരിന്റെ കാലത്തും ഇതേ വകുപ്പുകളായിരുന്നു സിപിഐ ഭരിച്ചിരുന്നത്.
സിപിഐ നിയമസഭാ കക്ഷി നേതാവായ ഇ.ചന്ദ്രശേഖരന് റവന്യൂ വകുപ്പ് മന്ത്രിയായേക്കുമെന്നാണ് റിപ്പോര്‍ട്ട്. വി.എസ്.സുനില്‍കുമാര്‍ വനംവകുപ്പും കെ.രാജു ഭക്ഷ്യവകുപ്പും പി.തിലോത്തമന് കൃഷിവകുപ്പും കൈകാര്യം ചെയ്യുമെന്നാണ് സിപിഐ നേതൃത്വം നല്കുന്ന സൂചന. ഇക്കാര്യത്തില്‍ അന്തിമ ധാരണയില്‍ എത്തിയിട്ടില്ല. എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്ക് വകുപ്പ് വിഭജനത്തിലും ധാരണയായി. ജനതാതള്‍-എസ് മന്ത്രി മാത്യൂ ടി. തോമസിന് ജലവിഭവ വകുപ്പ് നല്കി. വി.എസ്.അച്യുതാനന്ദന് സര്‍ക്കാരില്‍ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്നതു മാത്യൂ ടി. തോമസായിരുന്നു.
ജലവിഭവ വകുപ്പ് ആവശ്യപ്പെട്ട് എത്തിയ എന്‍സിപിക്ക് ഗതാഗതവകുപ്പ് നല്കാന് തീരുമാനിച്ചു. എ.കെ.ശശീന്ദ്രനാണ് എന്‍സിപിയെ പ്രതിനിധീകരിച്ച് മന്ത്രിയായ സത്യപ്രതിജ്ഞ ചെയ്യുന്നത്. സുപ്രധാന വകുപ്പായ തുറമുഖം കോണ്‍ഗ്രസ്-എസിന്റെ ഏക അംഗം കടന്നപ്പള്ളി രാമചന്ദ്രന് നല്‍കാനും എല്‍ഡിഎഫില്‍ ധാരണയായി.
Discussion about this post