ഡല്‍ഹി: ജിഷ വധക്കേസ് സിബിഐക്കു വിടണോയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് കേന്ദ്രമന്ത്രി മേനക ഗാനന്ധി. ഇക്കാര്യം പുതിയ സര്‍ക്കാര്‍ ഗൗരവത്തോടെയെടുക്കുമെന്നാണ് കരുതുന്നതെന്നും അവര്‍ വ്യക്തമാക്കി. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന് സംശയം പ്രകടിപ്പിച്ച സാഹചര്യം പരിശോധിക്കണമെന്നും മേനക ആവശ്യപ്പെട്ടു.
അതേസമയം അന്വേഷണ സംഘത്തിനെതിരെ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയര്മാന് ജസ്റ്റിസ് നാരായണക്കുറുപ്പ് രംഗത്തെത്തി. അന്വേഷണത്തില്‍ പോലീസ് വീഴ്ച്ചവരുത്തിയെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചതായും പോസ്റ്റ്മോര്‍ട്ടത്തില്‍ വീഴ്ച്ചയുണ്ടായതായും അദ്ദേഹം കുറ്റപ്പെടുത്തി.
ഐ.ജിയും എസ്പിയും ഉള്‍പ്പെടെ അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ ഹാജരാകണമെന്ന് അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും ആരും ഹാജറായില്ല. അന്വേഷണത്തില്‍ വീഴ്ച്ച വരുത്തിയെന്ന പരാതിയിലാണ് ഐ ജി ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ക്ക് അതോറിറ്റിക്ക് മുന്നില്‍ ഹജരാകാന്‍ നിര്‍ദ്ദേശം നല്‍കിയത്.
Discussion about this post