ഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിംഗിനെതിരെ ദേശീയ അന്വേഷണ എജന്‍സി(എന്‍ഐഎ)യുടെ അന്വേഷണം ആവശ്യപ്പെട്ട് ബിജെപിയുടെ രാജ്യസഭാ എംപി സുബ്രഹ്മണ്യ സ്വാമി. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2008-ല്‍ ഡല്‍ഹിയില്‍ നടന്ന ബട്ല ഹൗസ് ഏറ്റുമുട്ടല്‍ വ്യാജമാണെന്ന് ദിഗ് വിജയ് സിംഗ് ചൊവ്വാഴ്ച ആരോപിച്ചിരുന്നു. അദ്ദേഹം മനപ്പൂര്‍വം രാജ്യത്തെ തെറ്റിദ്ധരിപ്പിക്കാന്‍ നോക്കുകയാണെന്ന് സ്വാമി പറഞ്ഞു.
ആര്‍ക്കുവേണ്ടിയാണ് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഇങ്ങനെ പറയുന്നതെന്ന് കണ്ടെത്തണം. ഇതിനെക്കുറിച്ച് അന്വേഷിക്കണം. എന്‍ഐഎ അന്വേഷണമാണ് വേണ്ടത്.-സ്വാമി പറഞ്ഞു. ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരും പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു.
എറ്റുമുട്ടലിന് തൊട്ടുമുമ്പു ഇവിടെ നിന്ന് രക്ഷപെട്ടതായി അടുത്തിടെ ഐഎസ് ഭികരന് അവകാശപ്പെട്ടിരുന്നു. അതേസമയം ദിഗ് വിജയ് സിംഗ്ിന്റെ പ്രസ്താവനയോട് കോണ്‍ഗ്രസ് നേതൃത്വം അകലം പാലിക്കുകയാണ്.
Discussion about this post