ഡല്‍ഹി: ഇടതുമുന്നണി സര്‍ക്കാരിന്റെ ഇന്നലെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ എല്ലാ ദേശീയ പത്രങ്ങള്‍ക്കും പരസ്യം നല്‍കിയതില്‍ സിപിഎമ്മിലും മുന്നണിയിലും അഭിപ്രായ ഭിന്നത. ഇത്തരത്തില്‍ പിണറായി വിജയനെ കേന്ദ്രീകരിച്ച് പരസ്യം നല്‍കിയത് കമ്മ്യൂണിസ്റ്റ് രീതിയല്ലെന്ന് എല്‍ഡിഎഫിലെ രണ്ടാം കക്ഷിയായ സിപിഐ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ അധികാരത്തിലേറിയതയേ ഉള്ളൂവെന്നും അതിനുമുമ്പു എങ്ങനെ വിലയിരുത്താന്‍ കഴിയുമെന്നും സിപിഎം ദേശീയ സെക്രട്ടറി സീതാറാം യച്ചൂരി പറഞ്ഞു. പരസ്യത്തിന്റെ കാര്യം പരിശോധിക്കുമെന്നും അദ്ദേഹം ഇന്ത്യന്‍ എക്സ്പ്രസിനോട് പറഞ്ഞു.
അതേസമയം എല്‍ഡിഎഫിന്റെ പേരില്‍ പരസ്യം നല്കിയിരുന്നുവെങ്കില് അത് ഉചിതമാകുമായിരുന്നുവെന്ന് സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. എന്നാല്‍ വ്യക്തി കേന്ദ്രീകൃതമായാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഇത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ചുവന്ന പശ്ചാത്തലത്തില്‍ പിണറായി വിജയന്റെ ചിത്രത്തിനൊപ്പമായിരുന്നു ഇന്നലത്തെ പരസ്യം.കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ ദൈവത്തിന്റെ സ്വന്തം നാടാക്കാന്‍ പ്രതിജ്ഞാബദ്ധമാണ് പുതിയ തൊഴിലാളിവര്‍ഗ സര്‍ക്കാര്‍ എന്ന ലേബലിലാണ് പരസ്യം. കേരള പബ്ലിക് റിലേഷന്‍സ് വകുപ്പാണ് പരസ്യം തയ്യാറാക്കിയിരിക്കുന്നത്. ഹിന്ദുസ്ഥാന്‍ ടൈംസ്, ദ ചൈംസ് ഓഫ് ഇന്ത്യ, ദ ഇന്ത്യന്‍ എക്സ്പ്രസ്, ദ ഹിന്ദു , ദ എക്കണോമിക്സ് ടൈംസ് തുടങ്ങിയ പത്രങ്ങളിലാണ് പരസ്യം വന്നത്.
Discussion about this post