മിലാന് : യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മഡ്രിഡ് ചാംപ്യന്മാര്. നിശ്ചിത സമയത്തും അധിക സമയത്തും കളി 1-1 സമനിലയില്‍ പിരിഞ്ഞതോടെ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് റയല്‍ ജയിച്ചു കയറിയത്. ഷൂട്ടൗട്ടില്‍ യുവാന്ഫ്രാന് അത്ലറ്റിക്കോയുടെ നാലാം കിക്ക് പാഴാക്കി. റയലിന്റെ അവസാന കിക്ക് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലക്ഷ്യത്തിലെത്തിച്ചതോടെ കിരീടം അവര്‍ക്ക് സ്വന്തമായി.
ആദ്യ പകുതിയില്‍ സെര്‍ജിയോ റാമോസ് റയലിനായി ഗോള്‍ നേടിയെങ്കിലും 80-ാം മിനിറ്റില്‍ യാനിക് കരാസ്കോ അത്ലറ്റിക്കോയ്ക്കു വേണ്ടി ഗോള്‍ മടക്കി. 47-ാം മിനിറ്റില്‍ ഫെര്‍ണാണേ്ടാ ടോറസിനെ പെപെ പെനല്‍റ്റി ബോക്സില്‍ വീഴ്ത്തിയതിന് അത്ലറ്റിക്കോയ്ക്കു പെനല്‍റ്റി ലഭിച്ചെങ്കിലും അന്റോയ്ന്‍ ഗ്രീസ്മാന്റെ കിക്ക് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചു.
കളിയുടെ തുടക്കത്തില്‍ റയല്‍ ആക്രമിച്ചു കളിച്ചെങ്കിലും പതിയെ അത്ലറ്റിക്കോ കളിയിലേക്കു തിരിച്ചു വന്നു. 15-ാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്കാണ് റയലിന്റെ ആദ്യ ഗോളിലേക്കു വഴി തുറന്നത്. ഇടതുവിങില്‍നിന്ന് ടോണി ക്രൂസ് എടുത്ത കിക്ക് അത്ലറ്റിക്കോ പെനല്‍റ്റി ബോക്സില്‍ ഗാരെത് ബെയ്ല് പിന്നോട്ടു ഹെഡ് ചെയ്തത് കിട്ടിയത് റാമോസിന്റെ കാല്ക്കല്. ഒന്നു തട്ടിയേണ്ട പണിയേ റയല്‍ ക്യാപ്റ്റനുണ്ടായിരുന്നുള്ളൂ.
Discussion about this post